Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായി വിജയൻ സർക്കാറിന്റെ നയസമീപനങ്ങളെ സ്വാഗതം ചെയ്ത് വി എസ് അച്യുതാനന്ദൻ; ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് വി എസ്

പിണറായി വിജയൻ സർക്കാറിന്റെ നയസമീപനങ്ങളെ സ്വാഗതം ചെയ്ത് വി എസ് അച്യുതാനന്ദൻ; ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് വി എസ്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാറിന്റേത് മികച്ച തുടക്കമെന്ന് വി എസ് അച്യുതാനന്ദൻ. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാർക്കും അഭിവാദ്യങ്ങൾ നേർന്ന് ഫേസ്‌ബുക്ക് കുറിപ്പിലാണ് മുതിർന്ന നേതാവും എംഎൽഎയുമായ വി എസ് അച്യുതാനന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പുതിയ സർക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ സ്വാഗതാർഹങ്ങളാണെന്നും മികച്ച തുടക്കമായി ഇതിനെ കാണുന്നുവെന്നും വി എസ് വിശദമാക്കി.

ഇതിനകം തന്നെ ഭീഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാർ രംഗത്ത് വന്നിട്ടുണ്ട്. ഒരു പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ കൂട്ടം. അതിനാൽ നമ്മൾ സദാ ജാഗരൂകരായിരിക്കണമെന്നും വി എസ് പറയുന്നു. ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജന പങ്കാളിത്തത്തോടെ ഇവർക്ക് കഴിയും എന്ന് പ്രതീക്ഷിക്കുന്നെന്ന് വ്യക്തമാക്കിയാണ് വി എസ് സ്റ്റാറ്റസ് അവസാനിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP