Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പനിയും ജലദോഷവും കലശലായി; രക്തസമ്മർദത്തിൽ വ്യതിയാനവും; ഐസിയുവിൽ പ്രവേശിപ്പിച്ച വി എസ് അച്യൂതാനന്ദനെ മുറിയിലേക്കു മാറ്റി; രോഗം ഭേദമായാൽ നാളെ ആശുപത്രി വിടാനാകും

പനിയും ജലദോഷവും കലശലായി; രക്തസമ്മർദത്തിൽ വ്യതിയാനവും; ഐസിയുവിൽ പ്രവേശിപ്പിച്ച വി എസ് അച്യൂതാനന്ദനെ മുറിയിലേക്കു മാറ്റി; രോഗം ഭേദമായാൽ നാളെ ആശുപത്രി വിടാനാകും

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ. കടുത്ത പനിയും ജലദോഷവും ബാധിച്ചതിനെത്തുടർന്നാണു ഇന്നലെ വി എസിനെ പട്ടം എസ് യു ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി നൽകുന്ന വിവരം.

ആശുപത്രിയിലെത്തിക്കുമ്പോൾ രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടത് നേരിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം സാധാരണ നിലയിലായതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ മുറിയിലേക്കു മാറ്റുകയായിരുന്നു. പനിയും ജലദോഷവും കുറഞ്ഞിട്ടുണ്ട്. ഭേദമായാൽ നാളെ ആശുപത്രി വിടാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP