Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറിജിനലോ ഫോട്ടോഷോപ്പോ? രാജ്‌നാഥിനെ കിരീടം അണിയിച്ച കൊലക്കേസ് പ്രതിയും വി എസും ഒരുമിച്ച ചിത്രം വൈറലാകുന്നു

ഒറിജിനലോ ഫോട്ടോഷോപ്പോ? രാജ്‌നാഥിനെ കിരീടം അണിയിച്ച കൊലക്കേസ് പ്രതിയും വി എസും ഒരുമിച്ച ചിത്രം വൈറലാകുന്നു

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിക്കുന്ന സംഭവം വിവാദമായതോടെ ഇതിൽ പ്രതിരോധം തീർത്ത് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവം കേരളത്തിൽ വളരെ ചർച്ച ചെയ്ത വിഷയമായി മാറുകയും ചെയ്തു. ഇതിനിടെ ഒറിജിനലാണോ ഫോട്ടോഷോപ്പാണോ എന്ന് വ്യക്തമല്ലാത്ത മറ്റൊരു ചിത്രം കൂടി സോഷ്യൽ മീഡിയയിൽ വ്യാപിക്കുകയാണ്. രാജ്‌നാഥിനെ തലപ്പാവണിയിച്ച ആൾ തന്നെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ കൂടെ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്നത്.

വി എസ് ഇരിക്കുമ്പോൾ തൊട്ടടുത്തായി നീല ഷർട്ടുമിട്ടാണ് സിപിഐ(എം) പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്തോഷ് നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. രാജ്‌നാഥിനെ തലപ്പാവണിയിച്ചതുകൊലക്കേസ് പ്രതിയാണെന്ന വാർത്ത വന്നയുടനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അടക്കമുള്ളവർ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഎസിനൊപ്പം നിൽക്കുന്ന ഫോട്ടോ വ്യാപിക്കുന്നത്.

വാട്‌സ് അപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിക്കുന്ന ചിത്രത്തിന്റെ ആധികാരികതയിൽ ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഫോട്ടോഷോപ്പിൽ വിഗദ്ധരായ ബിജെപി പ്രവർത്തകർ തന്നെയാണ് ഇങ്ങനെയൊരു ചിത്രം നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് എന്നാണ് ആരോപണം. സാധാരണ ഗതിയിൽ വിഎസിനൊപ്പം അത്രയും അടുത്ത് നിൽക്കുന്നത് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണെന്നും സിപിഐ(എം) അനുകൂലികൾ വാദിക്കുന്നു. എന്നാൽ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP