Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചിറക്കേണ്ടി വരുമെന്ന് വി എസ്; രാജിയാവശ്യത്തിൽ സർക്കാരിൽ സമ്മർദ്ദം ഏറുന്നതിനിടെ സി.പി.എം നിലപാടിന് എതിരെ മുതിർന്ന നേതാവിന്റെ തുറന്നുപറച്ചിൽ

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചിറക്കേണ്ടി വരുമെന്ന് വി എസ്; രാജിയാവശ്യത്തിൽ സർക്കാരിൽ സമ്മർദ്ദം ഏറുന്നതിനിടെ സി.പി.എം നിലപാടിന് എതിരെ മുതിർന്ന നേതാവിന്റെ തുറന്നുപറച്ചിൽ

തിരുവനന്തപുരം: കായൽ കയ്യേറ്റ വിഷയത്തിൽ രാജിയാവശ്യം ഉന്നയിച്ച് തോമസ് ചാണ്ടിക്ക് എതിരെ പ്രചരണം ശക്തമാകുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തതിന് പിന്നാലെ മന്ത്രിക്കെതിരെ പ്രസ്താവനയുമായി ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ.

സ്വയം ഇറങ്ങിപ്പോയില്ലെങ്കിൽ പിടിച്ച് ഇറക്കേണ്ടിവരുമെന്നാണ് വി എസ് തോമസ്ചാണ്ടിയുടെ കാര്യത്തിൽ പ്രതികരിച്ചത്. സിപിഐയും ജനതാദൾ എസും ഉൾപ്പെടെയുള്ള ഘടക കക്ഷികൾ തോമസ് ചാണ്ടിക്ക് എതിരായി ഇന്നലെ എൽഡിഎഫ് യോഗത്തിൽ ശക്തമായ നിലപാട് എടുത്തിരുന്നു.

എന്നാൽ സി.പി.എം തൽക്കാലം മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാട് സ്വകരിക്കുകയും ഘടകകക്ഷിയായ എൻസിപിക്ക് അവരുടെ നിലപാട് സ്വീകരിക്കാൻ സമയം അനുവദിക്കുകയുമായിരുന്നു. ജില്ലാ കളക്ടറുടെ റിപ്പോർട്ടും എജിയുടെ നിയമോപദേശവും തോമസ് ചാണ്ടിക്ക് എതിരായിട്ടുകൂടി സർക്കാർ മന്ത്രിയെ പിൻതാങ്ങുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇത് സിപിഎമ്മിന് ചീത്തപ്പേരുണ്ടാക്കുന്ന സാഹചര്യവുമുണ്ട്. ഇതിനിടെയാണ് വിഎസിന്റെ പ്രതികരണം വരുന്നതെന്നതും ശ്രദ്ധേയമാണ്. സ്വയം ഇറങ്ങിപ്പോയില്ലെങ്കിൽ പിടിച്ചിറക്കേണ്ടിവരുമെന്ന പ്രസ്താവന ഇതോടെ ചർച്ചയായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP