Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലനരക്കുന്നതെല്ലന്റെ വാർദ്ധക്യം..... തലകുനിക്കാത്തതാണെന്റെ യൗവനം എന്നു പാടിയ വി എസിന് 94 തികഞ്ഞു; മധുരം വിളമ്പി ആഘോഷങ്ങളില്ലാതെ കവടിയാർ ഹൗസ്

തലനരക്കുന്നതെല്ലന്റെ വാർദ്ധക്യം..... തലകുനിക്കാത്തതാണെന്റെ യൗവനം എന്നു പാടിയ വി എസിന് 94 തികഞ്ഞു; മധുരം വിളമ്പി ആഘോഷങ്ങളില്ലാതെ കവടിയാർ ഹൗസ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ജനകീയപക്ഷത്തെ നേതാവായി വി എസ് അച്യുതാനന്ദൻ മാറിയത് നിലപാടുകളുടെ അംഗീകാരം കൊണ്ടാണ്. വ്യദ്ധനാണെന്ന് പരിഹസിച്ചവരോട് .....

തലനരക്കുന്നതെല്ലന്റെ വാർദ്ധക്യം
കൊടിയദുഷ്പ്രബുദ്ധത്തിന് മുന്നിൽ
തലകുനിക്കാത്തതാണെന്റെ യൗവനം

എന്ന് മറുപടി പറഞ്ഞ പോരാളിയാണ് വി എസ് അച്യുതാന്ദൻ. തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി എസ്.അച്യുതാനന്ദന് 94 വയസ് പൂർത്തിയായി.
1923 ഒക്ടോബർ 20നായിരുന്നു വി എസ് അച്യുതാനന്ദന്റെ ജനനം. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയുമായെല്ലാം തിളങ്ങിയ വി എസ് ഈ തൊണ്ണൂറ്റിനാലാം വയസ്സിലും പ്രായം തളർത്താത്ത പോരാട്ട വിര്യത്തോടെ മുന്നോട്ടാണ്.

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ ഇന്ന് അറിയപ്പെടുന്നത് രണ്ട് അക്ഷരത്തിലാണ് 'വി എസ്'. ആഘോഷങ്ങളൊന്നും ഇല്ലാത്ത പിറന്നാളാണ് ഇത്തവണയും. ഔദ്യോഗിക വസതിയിൽ ആശംസ നേരാനെത്തിയവർക്ക് മധുര വിതരണം മാത്രമാണ് ആഘോഷം. വൈകിട്ട് പുസ്തക പ്രകാശനം മാത്രമാണ് ഇന്ന് ചടങ്ങായിട്ടുള്ളത്.

കേരളത്തിലെ കർഷക തൊഴിലാളി സമരങ്ങൾ പിറവിയെടുത്ത ആലപ്പുഴയുടെ പുന്നപ്രയിൽ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ൽ ഒക്ടോബർ 20ന് ജനിച്ചു. നാല് വയസുള്ളപ്പോൾ അമ്മ മരിച്ചതിനെ തുടർന്ന് അച്ഛന്റെ സഹോദരിയാണ് വിഎസിനെ വളർത്തിയത്. പതിനൊന്നാം വയസിൽ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാം ക്ലാസിൽ പഠനം നിർത്തി ജോലിക്കിറങ്ങി. ജ്യേഷ്ഠന്റെ സഹായിയായി തയ്യൽക്കടയിൽ കുറേക്കാലം ജോലി ചെയ്തു. തുടർന്ന് കയർ ഫാക്ടറിയിലേക്ക്. ഇവിടെ നിന്നാണ് വിഎസിലെ നേതാവ് ജനിക്കുന്നത്.

നിവർത്തന പ്രക്ഷോഭം കൊടുംപിരിക്കൊണ്ടിരുന്ന കാലത്ത് 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. രണ്ട് വർഷത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത വി എസ് പൂർണമായും പാർട്ടി പ്രവർത്തനത്തിലേക്ക് ഇറങ്ങി. ചരിത്രതാളുകളിൽ ഇടംപിടിച്ച 1946ലെ പുന്നപ്ര-വയലാർ സമരത്തിന് നേതൃത്വം നൽകിയത് വി എസ് ആയിരുന്നു. പുന്നപ്ര വെടിവയ്പിന് ശേഷം പൂഞ്ഞാറിൽ നിന്ന് വി എസ് പൊലീസ് പിടിയിലായി. ക്രൂരമായ മർദ്ദനമാണ് ജയിലിൽ വിഎസിന് നേരിടേണ്ടി വന്നത്. തുടർന്ന് പനി പിടിച്ച് പൂർണമായും ബോധം നശിച്ച വി എസ് മരിച്ചുവെന്ന് കരുതി പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് ജീവൻ രക്ഷിച്ചത് പൊലീസ് പിടിയിലായ ഒരു കള്ളനാണെന്ന് പലതവണ അദ്ദേഹം ഓർമിച്ചിട്ടുണ്ട്.

പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അജയ്യനായി വളർന്ന വി എസ് വഹിക്കാത്ത പദവികളില്ല. കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാർട്ടി സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ അങ്ങനെ പോകുന്നു. നിലവിൽ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനാണ് വി എസ്.അച്യുതാനന്ദൻ. നിലപാടുകളിൽ നിന്ന് പിന്നോക്കം പോകാത്ത കർക്കശക്കാരൻ 94 പിന്നിടുമ്പോൾ കേരളം കേരളം സമര യൗവനത്തിന്റെ പോരാട്ടത്തിന്റെ 94മത് പിറന്നാൾ ആഘോഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP