Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി മെരുക്കാൻ ശ്രമിക്കുന്തോറും കുരുക്കു പൊട്ടിക്കാൻ വ്യഗ്രത പൂണ്ട്  വി എസ്; എളമരം കരീം ഉൾപ്പെട്ട മലബാർ സിമന്റ്‌സിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രംഗത്ത്

പാർട്ടി മെരുക്കാൻ ശ്രമിക്കുന്തോറും കുരുക്കു പൊട്ടിക്കാൻ വ്യഗ്രത പൂണ്ട്  വി എസ്; എളമരം കരീം ഉൾപ്പെട്ട മലബാർ സിമന്റ്‌സിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രംഗത്ത്

കൊച്ചി: പാർട്ടി നേതാക്കൾക്കെതിരെ പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ സിപിഐ(എം) അന്ത്യശാസനം നൽകിയെങ്കിലും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് രംഗത്തെത്തി. മലബാർ സിമന്റ്‌സിലെ അഴിമതിയുടെ പേരിൽ മുൻ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ എളമരം കരീം അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് വീണ്ടും രംഗത്തെത്തിയത്. മലബാർ സിമന്റ്‌സിലെ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്ന് വി എസ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. എളമരം കരീമിന്റെ പേര് പറയാതെ മൊത്തത്തിൽ കമ്പനിയിൽ നടക്കുന്ന അഴിമതിയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമാണ് വി എസ് ഉന്നയിച്ചത്.

മലബാർ സിമന്റ്‌സിലെ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ മലബാർ സിമന്റ്‌സിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. എളമരം കരീമിനെതിരായ രഹസ്യമൊഴി പുറത്തുവന്നതിനുപിന്നാലെയാണ് വി.എസിന്റെ വാർത്താക്കുറിപ്പ്. സിപിഐ(എം) സെക്രട്ടറിയേറ്റ് എളമരം കരീമിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, ഈ പ്രമേയത്തിനൊന്നും താൻ വഴങ്ങില്ലെന്ന സൂചനയാണ് വി എസ് നൽകുന്നത്.

സിബിഐ അന്വേഷണ ആവശ്യം ശക്തമാകുന്നതിന് ഇടെയാണ് വി എസ് വീണ്ടും തന്റെ നിലപാടിൽ ഉറച്ച് രംഗത്തെത്തിയത്. ഇത്തവണ സിപിഎമ്മിന് എളുപ്പത്തിൽ പ്രതിരോധിക്കാൻ കഴിയാത്തവിധമാണ് വി എസ് ഇക്കുറി സിബിഐ അന്വേഷണം അവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തിനിടെ മലബാർ സിമന്റ്്‌സിൽ കെടുകാര്യസ്ഥതയും അഴിമതിയും മൂലം നൂറുകോടിയുടെ നഷ്ടമുണ്ടായതായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹമരണം അന്വേഷിച്ച സിബിഐ അഴിമതി അന്വേഷിക്കാൻ തയാറായിട്ടുമില്ല. ഈ പശ്ചാത്തലത്തിൽ വീണ്ടും സിബിഐ അന്വേഷണം അനിവാര്യമായി മാറിയിരിക്കുകയാണെന്നാണ് വി എസ് പറയുന്നത്.

നേരത്തെ എളമരം കരീമിനെതിരായ രഹസ്യമൊഴി പുറത്തുവിട്ടയുടൻ വി എസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ഒപ്പം എളമരം കരീമിനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന പ്രമേയവും സെക്രട്ടേറിയറ്റ് പാസാക്കി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണ ആവശ്യവുമായി വീണ്ടും വി എസ് രംഗത്തെത്തുന്നത്.

അതേസമയം മലബാർ സിമന്റ്്്‌സ് അഴിമതി അന്വേഷണം സിബിഐയ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നതായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥിരീകരിച്ചു. മരിച്ച ശശീന്ദ്രന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് നീങ്ങാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് അട്ടിമറി നടന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇനി നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തരവകുപ്പാണെന്നും തിരുവഞ്ചുർ വ്യക്തമാക്കി. സിബിഐ അന്വേഷണം വേണ്ടെന്ന് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിലപാട് എടുത്തിരിക്കേയാണ് മുൻ ആഭ്യന്തരമന്ത്രി കാര്യങ്ങൾ തുറന്നുപറയുന്നത്. ശശീന്ദ്രന്റെ കുടുംബത്തിന്റെ മാത്രമല്ല , മറ്റു പല ഭാഗത്തുനിന്നും സിബിഐ അന്വേഷണത്തിന് ആവശ്യമുയർന്നിരുന്നു എന്നുമാണ് തിരുവഞ്ചൂർ അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP