Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാദ്ധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം; ഹൈക്കോടതി മീഡിയ റൂം അടച്ചിട്ടിരിക്കുന്നതു തുറന്ന കോടതിയെന്ന ഭരണഘടനാ സങ്കൽപ്പത്തിനു വിരുദ്ധം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു വി എസ്

മാദ്ധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം; ഹൈക്കോടതി മീഡിയ റൂം അടച്ചിട്ടിരിക്കുന്നതു തുറന്ന കോടതിയെന്ന ഭരണഘടനാ സങ്കൽപ്പത്തിനു വിരുദ്ധം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു വി എസ്

തിരുവനന്തപുരം: മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു വി എസ്. അച്യുതാനന്ദന്റെ കത്ത്. കോടതിയിൽ മാദ്ധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയിൽ എതിർപ്പ് അറിയിച്ചാണു കത്ത്.

ഹൈക്കോടതി മീഡിയ റൂം അടച്ചിട്ടിരിക്കുകയാണ്. ഈ നടപടി തുറന്ന കോടതിയെന്ന ഭരണഘടനാ സങ്കൽപ്പത്തിനു വിരുദ്ധമാണെന്നും വി എസ് കത്തിൽ പറയുന്നു.

ജനങ്ങളുടെ അറിയാനുള്ള അവകാശം അഭിഭാഷകർ തടയുകയാണെന്നും വി എസ്. കത്തിൽ പറയുന്നു. മാദ്ധ്യമ പ്രവർത്തകർക്ക് നിർഭയമായി കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം.

കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ ഹൈക്കോടതിയിലും സംസ്ഥാനത്തെ ഇതര കോടതികളിലും മാദ്ധ്യമപ്രവർത്തകർക്ക് കടന്നു ചെല്ലാനോ, വാർത്തകൾ റിപ്പോർട്ട് ചെയ്യാനോ കഴിയുന്നില്ല. ഒരുപറ്റം അഭിഭാഷകരും പൊലീസും ചേർന്ന് സ്വതന്ത്രമായ മാദ്ധ്യമ പ്രവർത്തനം തടയുകവഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്. ഇപ്പോൾ ഹൈക്കോടതിതന്നെ മീഡിയാ റൂം അടച്ചിട്ട് മാദ്ധ്യമ പ്രവർത്തകരെ കോടതി പരിസരത്തുനിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കൽപ്പത്തിനുതന്നെ വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് ഇക്കാര്യ ത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് വി എസ് കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP