Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തർക്കം ഉണ്ടായപ്പോൾ സംസാരിച്ചത് പത്രക്കാരോട് മാത്രം; ബാർ അസോസിയേഷനിൽ നിന്നും മുൻ മന്ത്രി വി എസ് ശിവകുമാർ പുറത്ത്

തർക്കം ഉണ്ടായപ്പോൾ സംസാരിച്ചത് പത്രക്കാരോട് മാത്രം; ബാർ അസോസിയേഷനിൽ നിന്നും മുൻ മന്ത്രി വി എസ് ശിവകുമാർ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ നടത്തിയ അക്രമത്തിൽ മധ്യസ്ഥം പിടിക്കാൻ പോയ മുന്മന്ത്രി വി എസ് ശിവകുമാർ എംഎൽഎയ്ക്ക് പണി കിട്ടി. ശിവകുമാറിനെ തിരുവനന്തപുരം ബാർ അസോസിയേഷനിൽ നിന്നു ശിവകുമാറിനെ പുറത്താക്കി. മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരുമായുള്ള സംഘർഷത്തിൽ ശിവകുമാർ മാദ്ധ്യമപ്രവർത്തകരുടെ പക്ഷം ചേർന്നു എന്നാരോപിച്ചാണ് അസോസിയേഷൻ ശിവകുമാറിനെതിരെ തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞ ആഴ്‌ച്ച വഞ്ചിയൂർ കോടതിക്കു സമീപം അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായപ്പോൾ പ്രശ്‌നപരിഹാരത്തിനു വിവിധ കക്ഷിനേതാക്കൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. സിപിഐ(എം) നേതാവ് വി.ശിവൻകുട്ടിയടക്കം കോടതിവളപ്പിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തിയശേഷമാണു പ്രശ്‌നത്തിൽ ഇടപെട്ടത്.

എന്നാൽ അസോസിയേഷൻ അംഗമായ വി എസ്.ശിവകുമാർ കോടതിവളപ്പിനു പുറത്തു മാദ്ധ്യമപ്രവർത്തകരുമായി മാത്രം സംസാരിച്ചെന്നും അഭിഭാഷകരുമായി ചർച്ചയ്ക്കു തയാറായില്ലെന്നുമാണ് ആക്ഷേപം. ഈ നടപടി ഏകപക്ഷീയമാണെന്നും ശിവകുമാറിനെ പുറത്താക്കണമെന്നും 65 അഭിഭാഷകർ ഒപ്പിട്ട പരാതി ബാർ അസോസിയേഷനു ലഭിച്ചിരുന്നു. ഇന്നലെ ഈ വിഷയം ചർച്ച ചെയ്തപ്പോൾ ഒരംഗം ഒഴികെയുള്ളവർ പുറത്താക്കണം എന്ന നിലപാടിൽ ഉറച്ചുനിന്നതോടെ അസോസിയേഷൻ ആവശ്യം അംഗീകരിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP