Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാബിനറ്റ് പദവിക്കായി വി എസ് നോക്കിനിൽക്കില്ല; മകനോടും കുടുംബത്തോടുമൊപ്പം വാടകവീട്ടിലേക്കു മാറുന്നു; തമ്പുരാന്മുക്കിലെ നമിത ഇഷ്ടപ്പെട്ടു ജനനായകൻ

കാബിനറ്റ് പദവിക്കായി വി എസ് നോക്കിനിൽക്കില്ല; മകനോടും കുടുംബത്തോടുമൊപ്പം വാടകവീട്ടിലേക്കു മാറുന്നു; തമ്പുരാന്മുക്കിലെ നമിത ഇഷ്ടപ്പെട്ടു ജനനായകൻ

തിരുവനന്തപുരം: കാബിനറ്റ് പദവിയുള്ള സ്ഥാനം സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വി എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിയുന്നു. ഇനി തമ്പുരാന്മുക്കിൽ ആർട്ടെക്കിന് സമീപമുള്ള നമിത എന്ന വാടക വീട്ടിലേക്കാണ് വി എസ്. താമസിക്കുക.

രണ്ടു ദിവസത്തിനുള്ളിൽ കന്റോൺമെന്റ് ഹൗസിൽനിന്നു താമസം മാറും. നിലവിൽ ഔദ്യോഗിക സ്ഥാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് വാടകവീട്ടിലേക്ക് മാറുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ചയുടൻ തന്നെ കന്റോൺമെന്റ് ഹൗസ് ഒഴിയാൻ വി എസ്. തയാറായെങ്കിലും ഇഷ്ടപ്പെട്ട വീട് ലഭിക്കാത്തതിനാലാണു വൈകിയത്. കഴിഞ്ഞ ദിവസമാണ് ആർട്ടെക്കിന് സമീപമുള്ള ഇരുനില വീടായ നമിത തെരഞ്ഞെടുത്തത്. തമ്പുരാന്മുക്കിലെ വീട് മകനോടൊപ്പം നേരിട്ടെത്തിയാണ് വി എസ്. കണ്ടത്.

പുലർച്ചെയുള്ള നടത്തവും മറ്റ് വ്യായാമങ്ങളും നടത്താൻ സൗകര്യമുണ്ടാകണം. മകൻ അരുൺകുമാർ അടക്കം കുടുംബസമേതം താമസിക്കുകയും വേണം. രണ്ടു ദിവസത്തിനകം വാടക വീട്ടിലേക്ക് മാറാനാണ് വി.എസിന്റെ തീരുമാനം. കഴിഞ്ഞ പതിനഞ്ച് വർഷമായി ക്ലിഫ് ഹൗസിലും കന്റോൺമെന്റ് ഹൗസിലുമാണ് വി എസ്. താമസിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ വാടക സ്വന്തം കൈയിൽനിന്ന് നൽകേണ്ടി വരും. സിപിഎമ്മിലെ കാർക്കശ്യക്കാരൻ എന്നു പേരെടെുത്ത വി എസ്. ജനകീയനായി മാറിയത് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവായി വന്നതുമുതലാണ്. മതികെട്ടാന്മല കൈയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൊണ്ടുവന്നതും മറ്റു ജനകീയ പ്രശ്നങ്ങളിൽ സജീവമായതും ഇവിടെ താമസിക്കുമ്പോഴായിരുന്നു.

വി എസിന് എന്തുപദവി നൽകണമെന്ന കാര്യത്തിൽ ഡൽഹിയിൽ നടക്കുന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോയിൽ ചർച്ചയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP