Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ 12 ഏക്കർ സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്ന് വി എസ് അച്യുതാനന്ദൻ; സമരക്കാരുടെ ആവശ്യം തീർത്തും ന്യായമെന്നും സമരപന്തലിൽ എത്തിയ വി എസ്; പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യരുതെന്ന് എസ്എഫ്‌ഐക്ക് സിപിഎമ്മിന്റെ നിർദ്ദേശം; സമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തും

ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ 12 ഏക്കർ സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്ന് വി എസ് അച്യുതാനന്ദൻ; സമരക്കാരുടെ ആവശ്യം തീർത്തും ന്യായമെന്നും സമരപന്തലിൽ എത്തിയ വി എസ്; പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യരുതെന്ന് എസ്എഫ്‌ഐക്ക് സിപിഎമ്മിന്റെ നിർദ്ദേശം; സമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രിൻസിപ്പൽ ലക്ഷ്മി നായരെ മാറ്റണമെന്നാവ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് ഭരണപരിഷ്‌ക്കരണ കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ രംഗത്ത്. കോളേജിലെ എസ്എഫ്‌ഐയുടെ സമരപന്തലിൽ എത്തിയ വി എസ് വിദ്യാർത്ഥി സമരത്തിന് പിന്തുണ അർപ്പിച്ചു. ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ 12 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. കോളേജ് നടത്തിപ്പിന് ഇത്രയും സ്ഥലം ആവശ്യമില്ലെന്നും അധിക സ്ഥലം സർക്കാറിന് തിരിച്ചു നൽകണമെന്നുമാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ സമരം ന്യായമാണെന്നും വി എസ് പറഞ്ഞു.

അതേസമയം പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരായി നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ സിപിഐഎം ഇടപെടൽ. പ്രിൻസിപ്പൽ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്നും എസ്എഫ്‌ഐ പിന്മാറണമെന്നാണ് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരം ജില്ലയിലെ എസ്എഫ്‌ഐ നേതാക്കളെ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്നാണ് പ്രിൻസിപ്പലിനെ മാറ്റണെന്ന വിദ്യാർത്ഥികളുടെ ആവശ്യം പ്രായോഗികമല്ലെന്ന് സിപിഐഎം നേതൃത്വം അറിയിക്കുകയാണ് ചെയ്തതെന്നുമാണ് റിപ്പോർട്ട്.

സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ജില്ലാനേതൃത്വം എസ്എഫ്‌ഐയോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. പ്രിൻസിപ്പൽ ലക്ഷ്മി നായർ വിദ്യാർത്ഥികൾക്കെതിരായി നടത്തുന്ന ജാതിവിവേചനം അടക്കമുള്ള കാര്യങ്ങൾക്കെതിരായിട്ടാണ് ലോ അക്കാദമിയിൽ എസ്എഫ്‌ഐ, എഐഎസ്എഫ്, കെഎസ്‌യു. എബിവിപി എന്നീ വിദ്യാർത്ഥി സംഘടനകൾ സമരത്തിനിറങ്ങിയത്. പതിനഞ്ചോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്‌ഐ സമരത്തിനിറങ്ങിയത്. അതേസമയം സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് എസ്എഫ്‌ഐ മാദ്ധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോളാണ് എസ്എഫ്‌ഐയോട് സിപിഐഎം ഇത്തരത്തിൽ ആവശ്യമുന്നയിക്കുന്നത്. രാജി ഒഴികെ മറ്റെന്ത് കാര്യങ്ങളും വിദ്യാർത്ഥികളുമായി സംസാരിക്കാമെന്ന നിലപാടിലാണ് പ്രിൻസിപ്പലായ ലക്ഷ്മി നായരും. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്ന് രണ്ടാഴ്ചക്ക് ശേഷം വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വി എം സുധീരനും, പി.കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ ഇന്ന് സമരപന്തലിലേക്ക് എത്തുന്നുണ്ട്. രണ്ടാഴ്ചക്ക് ശേഷം ഇന്നുമുതൽ കോളെജിൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിദ്യാർത്ഥികൾക്ക് അറിയിപ്പ് ലഭിച്ചിരുന്നത്.

ഇന്ന് വൈകുന്നേരത്തോടെ വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചർച്ച നടത്തുമെന്നാണ് ലഭിച്ചിരിക്കുന്ന അറിയിപ്പ്. പ്രിൻസിപ്പാളിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടികളെ എതിർക്കുന്നവരെ ക്രൂരമായാണ് നേരിടുന്നതെന്നും ഇന്റേണൽ മാർക്കും അറ്റൻഡൻസും പ്രിൻസിപ്പാളിനു ഇഷ്ടമുള്ള പോലെ ഇഷ്ടമുള്ളവർക്കാണ് നൽകുന്നതെന്നും ആരോപണം ഉയർന്നിരുന്നു. 21 വിദ്യാർത്ഥികൾക്കാണ് ലക്ഷ്മിനായരുടെ പ്രതികാര നടപടികൾ മൂലം ഒരു വർഷം നഷ്ടപ്പെട്ടതെന്നും വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചിരുന്നു.

എന്നാൽ വിദ്യാർത്ഥികളുടെ ആരോപണങ്ങളെ പ്രിൻസിപ്പാൾ ലക്ഷ്മി നായർ തുടർച്ചയായി തള്ളിക്കളയുകയാണ് ചെയ്യുന്നത്. താൻ കോളേജിൽ സ്ഥിരമായെത്താറുണ്ടെന്നും അവധി ദിവസങ്ങളിലോ അഴ്ചാവസാനങ്ങളിലോ ആണ് ഷൂട്ടിംഗിനു പോവാറുള്ളതെന്നും അവർ പ്രതികരിച്ചിരുന്നു. സർവകലാശാല നിഷ്‌കർഷിക്കുന്ന ഹാജരില്ലാത്തവരും പരീക്ഷകളിൽ തോൽക്കുന്നവരുമാണ് സമരം ചെയ്യുന്നവരിൽ അധികമെന്നും ലക്ഷ്മി നായർ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP