Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസുകാരിയായി ജോലിയിൽ കയറി എസ്ഐ ആയി പ്രമോഷൻ ലഭിച്ചു; പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആദ്യ വനിത എസ്ഐ ആയി മാറി സീത; ഇനി ചെങ്ങമ്മാട്ടെ കള്ളന്മാരും ക്രിമിനലുകളുമെല്ലാം ഈ വനിതയ്ക്ക് മുന്നിൽ അടിയറവ് പറയണം

പൊലീസുകാരിയായി ജോലിയിൽ കയറി എസ്ഐ ആയി പ്രമോഷൻ ലഭിച്ചു; പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആദ്യ വനിത എസ്ഐ ആയി മാറി സീത; ഇനി ചെങ്ങമ്മാട്ടെ കള്ളന്മാരും ക്രിമിനലുകളുമെല്ലാം ഈ വനിതയ്ക്ക് മുന്നിൽ അടിയറവ് പറയണം

കോഴിക്കോട്: വി സീത എന്ന വനിത എസ്‌ഐ ഇനി ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാന ചരിത്രത്തിൽ ക്രമസമാധാനപാലനരംഗത്തിന്റെ സ്വതന്ത്ര ചുമതലയിലേക്കെത്തുന്ന ആദ്യത്തെ വനിതാ എസ്.ഐ എന്ന ഖ്യാതിയാണ് സീതയ്ക്കു സ്വന്തമായത്.

ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് സീത എന്ന 48കാരി ചുമതലയേറ്റെടുത്തത്. കോഴിക്കോട് സിറ്റി പൊലീസിലെ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ.) പദവിയാണു സീതയ്ക്ക് ലഭിച്ചത്.

സംസ്ഥാനത്തെ ഏഴു വനിതാ എസ്.ഐമാർക്ക് ലോക്കൽ പൊലീസ് സ്റ്റേഷനുകളുടെ എസ്.എച്ച്.ഒ. പദവി നൽകാൻ ഡി.ജി.പി. ലോക്നാഥ് ബഹ്റ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചെമ്മങ്ങാട് സ്റ്റേഷൻ ചുമതല സീതക്ക് നൽകാൻ സിറ്റി പൊലീസ് കമ്മിഷണർ ഉമ ബെഹ്റ തീരുമാനിച്ചത്.

നേരത്തേ വനിതാ എസ്.ഐമാർക്ക് വനിതാ പൊലീസ് സ്റ്റേഷനുകളുടെയും വനിതാ സെല്ലിന്റെയും മാത്രം ചുമതലയാണ് നൽകിയിരുന്നത്. തേഞ്ഞിപ്പലം സ്വദേശിയായ സീത 1991-ൽ കോൺസ്റ്റബിൾ ആയാണ് സർവിസിൽ പ്രവേശിച്ചത്. സ്ഥാനക്കയറ്റത്തിലൂടെ ഏഷ്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐയായി രണ്ടുവർഷം സേവനമനുഷ്ഠിച്ച ശേഷമാണു പുതിയ ചുമതല ഏറ്റെടുത്തത്.

സ്ത്രീകൾക്കു മാത്രമുള്ള പൊലീസ് സ്റ്റേഷനിലോ സെല്ലിലോ മാത്രമായിരുന്നു ഇതുവരെ വനിതാ ഉദ്യോഗസ്ഥകൾക്ക് ചുമതലയുണ്ടായിരുന്നത്. നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ പല സ്റ്റേഷനുകളിലും വനിതകളെ എസ്.എച്ച്.ഒമാരായി നിയമിച്ചിട്ടുണ്ടെങ്കിലും സർക്കാർ നയത്തിന്റെ ഭാഗമായി ഔദ്യോഗിക ഉത്തരവോടെ ആദ്യമായാണ് ഇത്തരമൊരു നിയമനമുണ്ടാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP