Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി മെട്രോയുടെ സമീപത്തേക്ക് പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണത് ഞെട്ടിപ്പിക്കുന്നത്; ബഹുനിലക്കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വ്യവസ്ഥകളിലും ശാസ്ത്രീയവുമായ മാറ്റങ്ങൾ കൊണ്ടുവരണം; പൗരന്മാരുടെ ജീവൻ വച്ച് കളിക്കരുതെന്ന് വിടി ബൽറാം

കൊച്ചി മെട്രോയുടെ സമീപത്തേക്ക് പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണത് ഞെട്ടിപ്പിക്കുന്നത്; ബഹുനിലക്കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വ്യവസ്ഥകളിലും ശാസ്ത്രീയവുമായ മാറ്റങ്ങൾ കൊണ്ടുവരണം; പൗരന്മാരുടെ ജീവൻ വച്ച് കളിക്കരുതെന്ന് വിടി ബൽറാം

തിരുവനന്തപുരം: കൊച്ചി മെട്രോക്ക് സമീപം പോത്തീസിന്റെ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞു വീണ സംഭവത്തിൽ പ്രതികരണവുമായി വി ടി ബൽറാം എംഎൽഎ. കെട്ടിടം ഇടിഞ്ഞു താഴ്ന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. ആളപായമുണ്ടായിട്ടില്ല എന്നത് ഭാഗ്യം മാത്രമായേ കാണാൻ കഴിയൂ. നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞതിനൊക്കെ ശേഷമാണ് ഇങ്ങനെയൊരപകടം നടന്നിരുന്നത് എങ്കിൽ എന്താകുമായിരുന്നേനെ സ്ഥിതിയെന്ന് അദേഹം ചോദിച്ചു.

ഇപ്പോഴുണ്ടായ അപകടം ഒരു സൂചനയായി കാണണമെന്നും വേണ്ടത്ര ജാഗ്രത ഭാവിയിലെങ്കിലും ഉണ്ടാകേണ്ടതുണ്ടെന്നും ബൽറാം പറഞ്ഞു. ബഹുനിലക്കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വ്യവസ്ഥകളിലും കാലാനുസൃതവും ശാസ്ത്രീയവുമായ മാറ്റങ്ങൾ കൊണ്ടുവരണം. കൊച്ചിയിലെ പല സ്ഥലങ്ങളും ഇക്കഴിഞ്ഞ പത്തിരുപത് വർഷത്തിനുള്ളിൽ ചതുപ്പ് നികത്തിയെടുത്തതാണെന്നും 40ഉം 50ഉമൊക്കെ മീറ്റർ താഴ്ചയിലാണ് ഇവിടെയൊക്കെ കട്ടിയുള്ള മണ്ണ് ഉള്ളതെന്നും പറയപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിൽ വൻകിട നിർമ്മാണങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയും നിരന്തര പരിശോധനകളും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോഴത്തെ കാര്യത്തിൽ ഏതെങ്കിലും നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പ്രത്യേകമായിത്തന്നെ അന്വേഷിക്കണം. നഗര വികസന വകുപ്പ്, ഭൗമ ശാസ്ത്രവകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും ഉറക്കം വിട്ട് ഉണർന്നേ മതിയാകൂ. ദീർഘവീക്ഷണത്തോടെയുള്ള ടൗൺപ്ലാനിങ് സംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. പൗരന്മാരുടെ ജീവൻ വച്ച് കളിക്കാൻ ആരെയും അനുവദിക്കരുതെന്നും ബൽറാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP