Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയൻ മംഗലാപുരത്തെ പരിപാടിയിൽ പങ്കെടുക്കണം; 'സുരക്ഷ ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന മതേതര സർക്കാരാണ് കർണാടകം ഭരിക്കുന്നത്': വി ടി ബൽറാം

പിണറായി വിജയൻ മംഗലാപുരത്തെ പരിപാടിയിൽ പങ്കെടുക്കണം; 'സുരക്ഷ ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന മതേതര സർക്കാരാണ് കർണാടകം ഭരിക്കുന്നത്': വി ടി ബൽറാം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെ പരിപാടിയിൽ ധൈര്യമായി പങ്കെടുക്കാൻ തയ്യാറാവണമെന്ന് വിടി ബൽറാം. കർണാടകം ഭരിക്കുന്നത് കോൺഗ്രസ് ഭരിക്കുന്ന മതേതര സർക്കാറാണെന്ന് ബൽറാം പറഞ്ഞു. മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം കോൺഗ്രസ് സർക്കാറിനുണ്ടെന്നം അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മംഗലാപുരത്തെ പരിപാടിയിലെങ്കിലും പിണറായി വിജയൻ ധൈര്യമായി പങ്കെടുക്കാൻ തയ്യാറാവണമെന്ന് അഭ്യാർത്ഥിക്കുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന, മതേതര സർക്കാരാണ് കോൺഗ്രസ്സിന്റെ നേതൃത്ത്വത്തിൽ കർണ്ണാടകം ഭരിക്കുന്നത്.

കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ മതേതര നിലപാടുകൾ എടുത്ത് ശ്രദ്ധയാകർഷിച്ചിരുന്നു. ടിപ്പു സുൽത്താൻ ജയന്തി അടക്കം ആചരിച്ച് സിദ്ധാരാമയ്യ സംഘപരിവാർ സംഘടനകളെ വെല്ലുവിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബൽറാമിന്റെ പ്രതികരണം. പിണറായി വിജയനെതിരെ സംഘപരിവാർ ഫെബ്രുവരി 25ന് മംഗളൂരു കോർപ്പറേഷൻ പരിധിയിൽ ആണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാൻ സാധിക്കാത്ത കേരള മുഖ്യമന്ത്രിക്ക് മറ്റു സംസ്ഥാനങ്ങളിലെ മത സൗഹാർദ്ദ റാലിയിൽ പ്രസംഗിക്കാൻ അവകാശമില്ലെന്നതാണ് സംഘപരിവാറിന്റെ വാദം.

എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന്റെ നേതാവും കേരളം ഭരിക്കുന്ന ഏകാധിപതിയുമാണ് പിണറായിയെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡണ്ട് എംബി പുരാണിക് ആരോപിച്ചിരുന്നു. നേരത്തെ മധ്യപ്രദേശിലെ ഭോപ്പാൽ സന്ദർശിക്കാൻ പിണറായി വിജയൻ എത്തിയപ്പോഴും സംഘപരിവാർ തടഞ്ഞിരുന്നു. സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിലാണ് പിണറായി പങ്കെടുക്കുക. വാർത്താ ഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ലകസ് ഉദ്ഘാടനമാണ് മറ്റൊരു പരിപാടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP