Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുളിക്കടവിൽ വച്ച് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ പ്രതി പിടിയിൽ; വെളിപ്പെടുന്നത് ഭർത്താവിന്റെ കാമുകിയെ കാത്തിരുന്ന് നടത്തിയ അരുംകൊല

കുളിക്കടവിൽ വച്ച് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ പ്രതി പിടിയിൽ; വെളിപ്പെടുന്നത് ഭർത്താവിന്റെ കാമുകിയെ കാത്തിരുന്ന് നടത്തിയ അരുംകൊല

വടക്കാഞ്ചേരി: വീട്ടമ്മ കുളിക്കടവിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കാമുകന്റെ ഭാര്യ പൊലീസ് പിടിയിൽ. വേലൂർ കിരാലൂർ പാറേങ്ങാട്ടുപടി ദിവാകരന്റെ ഭാര്യ ബിന്ദുവാണ് (33) അറസ്റ്റിലായത്. പാർളിക്കാട് കോട്ടക്കുന്ന് കോളനി പാറേങ്ങാട്ട്പടി വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ ഗിരിജ (36) കൊല്ലപ്പെട്ട കേസിലാണ് ബിന്ദുവിനെ വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. ജൂലായ് 31ന് രാവിലെയാണ് വീടിനടുത്തുള്ള കുളിക്കടവിൽ ഗിരിജയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഗിരിജയുമായി ബിന്ദുവിന്റെ ഭർത്താവിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് ബിന്ദു പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഗിരിജയുമായുള്ള അവിഹിത ബന്ധത്തെ ചെല്ലി ബിന്ദുവും ഭർത്താവും തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. കൊലപാതകം നടന്നതിന് തലേദിവസവും ബിന്ദു ഭർത്താവുമായി വഴക്കിട്ടിരുന്നു. സംഭവദിവസം ഓട്ടോയിൽ ഗിരിജയുടെ വീട്ടിലെത്തിയ ബിന്ദു, ഗിരിജ കുളക്കടവിൽ വസ്ത്രം കഴുകുന്നത് കണ്ടു. കുളക്കടവിലെത്തിയ ബിന്ദു കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് ഗിരിജയുടെ കഴുത്തിലും ഇടുപ്പിലും വെട്ടി. തുടർന്ന് വെട്ടുകത്തി സമീപത്തെ പറമ്പിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. കുളത്തിന്റെ താഴെയുള്ള പാടംവഴി മറുകര കയറിയ ബിന്ദു ഓട്ടോറിക്ഷയിൽ കയറി വീട്ടിലെത്തി. തുടർന്ന് വേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സയ്ക്ക് പോയതിന് തെളിവുണ്ടാക്കി ഉച്ചകഴിഞ്ഞ് കൂലിപ്പണിക്ക് പോയി. കുളക്കടവിൽ നിന്ന് ഗിരിജയുടെ ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ആദ്യഘട്ടത്തിൽ പൊലീസ് ബിന്ദുവിനെ ചോദ്യം ചെയ്‌തെങ്കിലും ആശുപത്രി രേഖ കാണിച്ചതിനെ തുടർന്ന് വിട്ടയച്ചു. കൊലപാതകം നടന്ന സമയത്ത് പ്രതി പാടം വഴി പോകുന്നത് കണ്ട സമീപവാസികളുടെ മൊഴിയും പ്രതിയുടെ മൊബൈൽ നമ്പർ ലൊക്കേറ്റ് ചെയ്തതുമാണ് പ്രതിയെ പിടികൂടാൻ കാരണമായത്. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ഗിരിജയുടെ മകനും പ്രതിയെ തിരിച്ചറിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP