Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയമാനുസൃതമായി ബാറുകൾ തുറക്കണം; സ്റ്റാർ ഹോട്ടലുകളിലും കള്ള് ലഭ്യമാക്കണം; മദ്യ വർജ്ജനത്തിൽ ഊന്നിനിൽക്കുന്നതാവണം സംസ്ഥാന സർക്കാരിന്റെ മദ്യനയമെന്ന് വൈക്കം വിശ്വൻ

നിയമാനുസൃതമായി ബാറുകൾ തുറക്കണം; സ്റ്റാർ ഹോട്ടലുകളിലും കള്ള് ലഭ്യമാക്കണം; മദ്യ വർജ്ജനത്തിൽ ഊന്നിനിൽക്കുന്നതാവണം സംസ്ഥാന സർക്കാരിന്റെ മദ്യനയമെന്ന് വൈക്കം വിശ്വൻ

തിരുവനന്തപുരം: നിയമാനുസൃതമായി ബിയർ - വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകണമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. മദ്യവർജ്ജനത്തിൽ ഊന്നിനിൽക്കുന്നതാവണം സംസ്ഥാന സർക്കാരിന്റെ മദ്യനയമെന്നു അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധപ്രകാരം പാതയോരത്തുണ്ടായിരുന്ന അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കണം.

ഇതിനായി ഫൈവ് സ്റ്റാർ ബാറുകൾക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾക്ക് അനുമതി നൽകണം. സ്റ്റാർ ഹോട്ടലുകളിലും കള്ള് വിതരണം ചെയ്യണം. തുടങ്ങിയവയാണ് എൽഡിഎഫിന്റെ നിർദ്ദേശങ്ങൾ എന്ന് വൈക്കം വിശ്വൻ പറഞ്ഞു. എൽഡിഎഫ് സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ടോഡി ബോർഡ് രൂപീകരിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെക്കുന്നതായി വൈകം വിശ്വൻ പറഞ്ഞു. മദ്യ നിരോധനം പ്രായോഗികമല്ല. മദ്യവർജ്ജനത്തിൽ ഊന്നിനിൽക്കുന്നതാവണം മദ്യനയം. ഇതിനായി ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണ പരിപാടി വിമുക്തി ശക്തമാക്കണം. സംസ്ഥാനത്ത് വ്യാപകമാകുന്ന വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവ തടയാനുള്ള നടപടി ഉണ്ടാവണമെന്നും വൈക്കം വിശ്വൻ പറഞ്ഞു.

കേന്ദ്രസർക്കാർ നടപ്പാക്കുന്ന കശാപ്പ് നിരോധനത്തിനെതിരെ 22ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളിൽ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്ന് വൈക്കം വിശ്വൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP