Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കയറിലെ കുരുക്ക് ഏത് സമയവും അയഞ്ഞു വീഴാവുന്നത്; താഴെയുണ്ടായിരുന്ന കട്ടിലും നിർണ്ണായകമായി; വാളയാറിലെ സഹോദരിമാരുടെ മരണത്തെ പൊലീസ് ആത്മഹത്യയാക്കുന്നത് ഇങ്ങനെ; പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ പീഡിപ്പിച്ചവർക്ക് പോക്‌സോ കുറ്റവും

കയറിലെ കുരുക്ക് ഏത് സമയവും അയഞ്ഞു വീഴാവുന്നത്; താഴെയുണ്ടായിരുന്ന കട്ടിലും നിർണ്ണായകമായി; വാളയാറിലെ സഹോദരിമാരുടെ മരണത്തെ പൊലീസ് ആത്മഹത്യയാക്കുന്നത് ഇങ്ങനെ; പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ പീഡിപ്പിച്ചവർക്ക് പോക്‌സോ കുറ്റവും

പാലക്കാട്: വാളയാറിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ടെന്നാണ് സൂചന. ആറ് കുറ്റപത്രങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്. രണ്ട് കേസുകളിലായി നാല് പ്രതികളാണ് ഉള്ളത്.

വാളയാർ അട്ടപ്പള്ളത്ത് ജനുവരി 13നും മാർച്ച് നാലിനുമാണ് 13 വയസ്സുള്ള പെൺകുട്ടിയെയും ഒമ്പത് വയസുള്ള സഹോദരിയെയും വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായി പിന്നീട് തെളിഞ്ഞിരുന്നു. പ്രതികൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം കൂടാതെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രണ്ടു പെൺകുട്ടികളുടെയും മരണം ആത്മഹത്യയാണെന്നും കുറ്റപത്രം വിശദീകരിക്കുന്നു. പെൺകുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം.മധു (27), വി.മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതയ്ക്കൽ ഷിബു (43), അയൽവാസിയും ട്യൂഷൻ അദ്ധ്യാപകനുമായ പ്രദീപ്കുമാർ (34) എന്നിവരാണു പ്രതികൾ.

അതേസമയം കേസിൽ പിടികൂടിയിട്ടുള്ള പതിനേഴുകാരനെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പോക്‌സോ, പട്ടികജാതിവർഗ അതിക്രമം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരിൽ ഒന്നും രണ്ടും പ്രതികളൊഴികെ മറ്റുള്ളവർക്കെതിരെ മാത്രമേ പട്ടികജാതിവർഗ പീഡന വകുപ്പു പ്രകാരം കേസ് ചുമത്തിയിട്ടുള്ളു. 13 വയസുകാരി ജനുവരി 13നും ഒൻപതുകാരിയായ ഇളയ സഹോദരി മാർച്ച് നാലിനുമാണ് മരിച്ചത്. ശെൽവപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലിൽ ഒരേ സ്ഥാനത്തു തന്നെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടടിയോളം ഉയരത്തിലായിരുന്നു മൃതദേഹങ്ങൾ. എട്ടടി ഉയരത്തിൽ ഒൻപതുകാരി തൂങ്ങിമരിക്കുന്നതെങ്ങനെയെന്നാണ് ചോദ്യം ഉയർന്നിരുന്നു

എന്നാൽ കഴുത്തിലെ കയറിലെ കുരുക്കിന്റെയും താഴെയുണ്ടായിരുന്ന കട്ടിലും ദുരൂഹത ഇല്ലാതാക്കുന്നതാണെന്നു പൊലീസ് പറയുന്നു. ഏതു സമയവും അയഞ്ഞു വീഴാവുന്ന രീതിയിലാണ് കയർ കുരുക്കിയതെന്നും ഒരു പക്ഷെ കൊലപാതകമാണെങ്കിൽ കുരുക്ക് ഇപ്രകാരമായിരിക്കില്ലെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. കുറ്റപത്രം സമർപ്പിക്കപ്പെട്ടെങ്കിലും കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളുടെ ഡിഎൻഎ ഫലം മാത്രമാണ് ഇനി ലഭിക്കാനുള്ളത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാതിരിക്കാനാണ് കുറ്റപത്രം വേഗത്തിലാക്കിയതെന്നും പൊലീസ് പറയുന്നു. എഎസ്‌പി ജി. പൂങ്കുഴലിയുടെയും ഡിവൈഎസ്‌പി എം.ജെ. സോജന്റെയും നേതൃത്വത്തിലാണ് അന്വേഷണം.

പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു. പതിമൂന്നുവയസ്സുള്ള മൂത്ത സഹോദരി ജനുവരി 13നും ഒൻപതുകാരിയായ ഇളയ സഹോദരി മാർച്ച് നാലിനുമാണു മരണപ്പെട്ടത്. ശെൽവപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലിൽ എട്ടടി ഉയരത്തിൽ ഒരേ സ്ഥാനത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു മുൻപു കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP