Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധത; സുരക്ഷയ്ക്ക് വേണ്ടിയാണ് പേര് മറയ്ക്കുന്നതെന്ന വാദവും അസംബന്ധം; പീഡനത്തിനിരയായ പെൺകുട്ടികൾ എവിടെയെന്ന് സമൂഹം അന്വേഷിക്കണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ

ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധത; സുരക്ഷയ്ക്ക് വേണ്ടിയാണ് പേര് മറയ്ക്കുന്നതെന്ന വാദവും അസംബന്ധം; പീഡനത്തിനിരയായ പെൺകുട്ടികൾ എവിടെയെന്ന് സമൂഹം അന്വേഷിക്കണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീപക്ഷവാദികൾ ഉയർത്തുന്ന വാദം ഏറ്റുപിടിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ. ലൈംഗിക പീഡനത്തിന് വിധേയരാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് ജോസഫൈൻ പറഞ്ഞു. സ്ത്രീയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് വിവക്ഷ. ഇതെല്ലാം സ്ത്രീവിരുദ്ധ ബോധത്തിൽനിന്ന് ഉത്ഭവിക്കുന്നതാണ്. പീഡനത്തിനിരയായ പെൺകുട്ടികൾ എവിടെയാണെന്ന് അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും ജോസഫൈൻ പറഞ്ഞു.

വനിതാ കമ്മിഷനും കേരള സർവകലാശാല എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജോസഫൈൻ. സ്ത്രീവിരുദ്ധ സാമൂഹികവീക്ഷണത്തിനെതിരായ ഉള്ളടക്കം വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിലെ നയരൂപവത്കരണത്തിൽ സ്ത്രീകൾക്ക് പങ്കില്ലാത്ത സാഹചര്യമാണെന്നും അവർ പറഞ്ഞു.

വനിതാ കമ്മിഷൻ അധ്യക്ഷ ഷാഹിദാ കമാൽ, സർവകലാശാല വി സി. ഇൻ-ചാർജ് ഡോ. സി.ഗണേശ്, സിൻഡിക്കേറ്റംഗങ്ങളായ പി.രാജേഷ്‌കുമാർ, എസ്.നസീബ്, എ.ഷാജി തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP