Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരാപ്പുഴ കസ്റ്റഡി മരണം: സിഐക്ക് നൽകാനെന്ന് പറഞ്ഞ് ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവർ റിമാൻഡിൽ

വരാപ്പുഴ കസ്റ്റഡി മരണം: സിഐക്ക് നൽകാനെന്ന് പറഞ്ഞ് ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവർ റിമാൻഡിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മരണ കേസിൽ ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവർ റിമാൻഡിൽ. പറവൂർ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്കുമാറിനെ ജൂലൈ ഏഴു വരെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ശനിയാഴ്ചയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. സിഐക്ക് നൽകാനെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്.

പൊലീസ് ഡ്രൈവർ കൈക്കൂലി വാങ്ങിയെന്ന വിവരം കഴിഞ്ഞ മാസം 10നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ശ്രീജിത്തിന്റെ ഭാര്യാപിതാവ് പ്രദീപിന്റെ കൈയിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. സാക്ഷി മൊഴികളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ പ്രദീപ് കുമാർ കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അഖിലയുടെ ഭാര്യാപിതാവ്, ബന്ധു, ഇടനിലക്കാരനായ ഓട്ടോറിക്ഷ ഡ്രൈവർ തുടങ്ങിയവരാണ് കേസിൽ സാക്ഷികൾ. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില തീരെ മോശമായതിനെ തുടർന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാൻ കഴിയുമോ എന്ന് അന്വേഷിച്ച സാഹചര്യത്തിലാണ് ഇടനിലക്കാരൻ വഴി സിഐയുടെ ഡ്രൈവറെ ബന്ധപ്പെടുന്നത്. 25,000 രൂപ ഇയാൾ ആവശ്യപ്പെട്ടപ്പോൾ 15,000 നൽകിയെന്നാണ് ശ്രീജിത്തിന്റെ ഭാര്യ പിതാവ് പ്രദീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

ഏപ്രിൽ ഏഴിന് രാത്രിയായിരുന്നു സംഭവം. ശ്രീജിത്തിന്റെ മരണ ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവർ തുക തിരികെ എത്തിക്കുകയും ചെയ്തു. ഡ്രൈവർ പ്രദീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP