Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; എസ്‌ഐ ദീപക്കിന് ജാമ്യം നൽകാനാവില്ലെന്ന് പറവൂർ കോടതി

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; എസ്‌ഐ ദീപക്കിന് ജാമ്യം നൽകാനാവില്ലെന്ന് പറവൂർ കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം മറ്റേതെങ്കിലും ഏജൻസി ഏറ്റെടുക്കണമെന്ന് കമ്മീഷൻ ചെയർമാൻ പി.മോഹൻദാസ് ആവശ്യപ്പെട്ടു.പറവൂർ സിഐക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

കേസിൽ ആരോപണ വിധേയനായ റൂറൽ എസ്‌പി എ.വി ജോർജിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചത് ശരിയല്ല. അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ല. ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പൊലീസുകാരെ കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കും. ഇക്കാര്യം സർക്കാർ പുനപരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിൽ കാര്യമില്ല. സിബിഐ പോലുള്ള സ്വതന്ത്ര ഏജൻസികൾ കേസ് അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനിടെ കേസിൽ അറസ്റ്റിലായ വരാപ്പുഴ എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂർ കോടതി തള്ളി. കേസ് ഏറെ ഗൗരവമേറിയതാണെന്നും പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങൾ കോടതിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല ശ്രീജിത്തിനെ ദീപക് മർദിച്ചിരുന്നതായി കൂട്ടുപ്രതികളും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ഏറെ ഗൗരവമുള്ളതാണെന്നും ജാമ്യം നൽകാൻ കഴിയില്ലെന്നുമുള്ള നിലപാട് കോടതിയെടുത്തത്.

കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല സിവിൽ ഡ്രസ്സിലുള്ള പൊലീസുകാരാണ് മർദിച്ചതെന്ന് ശ്രീജിത്തിന്റെ മൊഴിയുമുണ്ട്. ഈ സാഹചര്യത്തിൽ തന്നെ പ്രതിചേർക്കുന്നത് ശരിയല്ലെന്ന് ദീപക്ക് കോടതിയിൽ പറഞ്ഞുവെങ്കിലും അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP