Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരാപ്പുഴ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ എസ്‌ഐയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ശ്രീജിത്തിനെ എസ്‌ഐ ലോക്കപ്പിൽ വെച്ച് മർദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്; ജാമ്യാപേക്ഷ തിങ്കളാഴ്‌ച്ച കോടതി പരിഗണിക്കും

വരാപ്പുഴ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ എസ്‌ഐയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ശ്രീജിത്തിനെ എസ്‌ഐ ലോക്കപ്പിൽ വെച്ച് മർദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്; ജാമ്യാപേക്ഷ തിങ്കളാഴ്‌ച്ച കോടതി പരിഗണിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ എസ്‌ഐ ദീപക്കിനെ റിമാൻഡ് ചെയ്തു. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വരാപ്പുഴ എസ്‌ഐ ദീപക്കിനെ ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ചരയോടെ ജഡ്ജിയുടെ വീട്ടിൽ എത്തിച്ചാണ് ദീപക്കിനെ റിമാൻഡ് ചെയ്തത്. ഇയാളുടെ ജാമ്യാമപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ശ്രീജിത്തിനെ എസ്‌ഐ ലോക്കപ്പിൽ വെച്ച് മർദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്. പ്രതിയെ ജാമ്യത്തിൽ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയിൽ നിലപാടെടുത്തു. നേരത്തേ അറസ്റ്റിലായ ആർ.ടി.എഫുകാർക്കെതിരെയുള്ള കുറ്റങ്ങൾ തന്നെ ദീപക്കിനെതിരെയും ചുമത്തി. കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വെക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദീപക്ക് സമർപിച്ച ജാമ്യാപേക്ഷ തിങ്കളാഴ്‌ച്ച കോടതി പരിഗണിക്കും.

ആലുവ പൊലീസ് ക്ലബിൽ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ്‌കുമാർ, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്ന് പ്രതികൾ. ദീപക് നാലാം പ്രതിയാണ്.

ശ്രീജിത്തിനെ എസ്‌ഐ ദീപക് സ്‌റ്റേഷനിൽ ക്രൂരമർദനത്തിനിരയാക്കിയെന്ന് ആദ്യഘട്ടത്തിൽത്തന്നെ ആരോപണമുണ്ടായിരുന്നു. ശ്രീജിത്തിന്റെ ഭാര്യയും മാതാപിതാക്കളും സഹോദരനും വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കപ്പെട്ട മറ്റുള്ളവരും മൊഴിനൽകിയിരുന്നു. ഇതിൽ ഒപ്പം കസ്റ്റഡിയിലെടുക്കപ്പെവരുടെ മൊഴിയാണ് നിർണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP