Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാക്കോബായ -ഓർത്തഡോക്സ് സംഘർഷമുണ്ടായ വരിക്കോലി പള്ളി പൂട്ടി; കാതോലിക്കാ ബാവയെ പുറത്തെത്തിച്ചത് പൊലീസ് സുരക്ഷയിൽ

യാക്കോബായ -ഓർത്തഡോക്സ് സംഘർഷമുണ്ടായ വരിക്കോലി പള്ളി പൂട്ടി; കാതോലിക്കാ ബാവയെ പുറത്തെത്തിച്ചത് പൊലീസ് സുരക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

വരിക്കോലി: യാക്കോബായ -ഓർത്തഡോക്സ് സംഘർഷത്തെ തുടർന്ന് എറണാകുളം വരിക്കോലി പള്ളി അടച്ചു. ആർഡിഒ എത്തിയാണ് പള്ളി താൽക്കാലികമായി പള്ളി പൂട്ടിയത്. നേരത്തെ യാക്കോബായ വിഭാഗം തടഞ്ഞുവെച്ചിരുന്ന കാതോലിക്കാ ബാവയെ പുറത്തെത്തിച്ചിരുന്നു.

യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിനിടെ പൊലീസ് സുരക്ഷയിലാണ് കാതോലിക്കാ ബാവയെ പുറത്തെത്തിച്ചത്. രാവിലെ കുർബാന അർപ്പിച്ച് പുറത്തേക്കിറങ്ങവേയാണ് കാതോലിക്കാബാവയെ തടഞ്ഞുവെച്ചത്.

നിലവിലെ സുപ്രീം കോടതി വിധിപ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് അനുവദിക്കപ്പെട്ട പള്ളികളിലൊന്നാണ് വരിക്കോലി പള്ളി. കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പള്ളിയിലെ അന്തോഖ്യ സിംഹാസനത്തിന്റെ ചിഹ്നം പെയിന്റടിച്ച് മറച്ചതിനെ തുടർന്നാണ് സംഘർഷങ്ങൾ തുടങ്ങിയത്. രാവിലെ മുതൽ നിലനിന്ന സംഘർഷാവസ്ഥയ്ക്ക് വൈകീട്ടോടെയാണ് അയവുവന്നത്. സംഘർഷ സാധ്യത മുന്നിൽ കണ്ടാണ് ആർഡിഒ പള്ളി താൽക്കാലികമായി പൂട്ടാൻ നിർദ്ദേശിച്ചത്.

അതേസമയം തങ്ങൾ കാതോലിക്കാ ബാവയെ തടഞ്ഞുവെച്ചുവെന്ന ആരോപണം യാക്കോബായ വിഭാഗം തള്ളിക്കളഞ്ഞു. തങ്ങൾ ആരെയും തടഞ്ഞുവെച്ചില്ലെന്നും പുറത്തേക്ക് പോകാൻ സൗകര്യം ഒരുക്കിയിരുന്നുവെന്നുമാണ് അവർ പറയുന്നത്.

എന്നാൽ കാതോലിക്കാ ബാവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടുവെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നു. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് പ്രശ്നം വഷളാകാൻ കാരണമെന്നാണ് അവർ ആരോപിക്കുന്നത്. സംഘർഷത്തെ തുടർന്ന് പള്ളി പൂട്ടി സീൽ ചെയ്ത് താക്കോലുമായി ആർഡിഒ മടങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP