Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിവി കണ്ടു കൊണ്ടിരുന്ന വയോധികയെ പിന്നിൽ നിന്നെത്തിയ ഭർത്താവ് കുത്തി കൊന്നു; കുടുംബ വഴക്ക് കൊലപാതകത്തിൽ അവസാനിച്ചതിൽ നടുങ്ങി നാട്ടുകാർ

ടിവി കണ്ടു കൊണ്ടിരുന്ന വയോധികയെ പിന്നിൽ നിന്നെത്തിയ ഭർത്താവ് കുത്തി കൊന്നു; കുടുംബ വഴക്ക് കൊലപാതകത്തിൽ അവസാനിച്ചതിൽ നടുങ്ങി നാട്ടുകാർ

നെടുമ്പാശേരി : വീട്ടിൽ ടിവി കണ്ടിരുന്ന വീട്ടമ്മ കുത്തേറ്റു മരിച്ചു. പൊയ്ക്കാട്ടുശേരി വായനശാലയ്ക്കു സമീപം കീഴ്‌ത്തടത്ത് സുഭദ്ര (66) യാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പി.ജി.വാസുവിനെ (68) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും തമ്മിൽ സ്ഥിരം വഴക്കായിരുന്നു. ഇതിന്റെ തുടർച്ചായണ് കൊലപാതകം. വാസു മാനസിക ദൗർബല്യമുള്ളയാളാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും, അടിവയറ്റിൽ ആഴത്തിലേറ്റ മുറിവാണ് മരണത്തിനു കാരണമായതെന്നും പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഇവർ രണ്ടു പേരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ടിവി കണ്ടിരുന്ന സുഭദ്രയെ പിന്നിലൂടെ എത്തിയ വാസു കറിക്കത്തികൊണ്ടു കുത്തുകയായിരുന്നു. തൊട്ടടുത്തു മറ്റൊരു വീട്ടിൽ താമസിക്കുന്ന മൂത്തമകനും, കുടുംബവും സുഭദ്രയുടെ കരച്ചിൽ കേട്ട് ഓടിയെത്തി. അവരെ ഉടൻ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിൽ തന്നെയുണ്ടായിരുന്ന വാസു പൊലീസ് എത്തിയപ്പോൾ കീഴടങ്ങി.

കെഎസ്ആർടിസി റിട്ട. ഡ്രൈവറായ ഇയാൾ നാലു വർഷം മുൻപ് മനോദൗർബല്യത്തിനു ചികിൽസയിലായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. എന്നാൽ, ആശുപത്രിയിൽ നിന്നു വന്ന ശേഷം മരുന്നു കഴിക്കുന്നതു മുടക്കി. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നതും പതിവായിരുന്നു. വഴക്കു രൂക്ഷമായതിനെത്തുടർന്ന് ഒട്ടേറെത്തവണ സ്റ്റേഷനിൽ വിളിപ്പിച്ചു പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കൊലപാതകത്തിനുപയോഗിച്ച കത്തി വീട്ടിൽ നിന്നു കണ്ടെടുത്തു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്കു മാറ്റി. പൊയ്ക്കാട്ടുശേരി പുറത്തേടത്ത് കുടുംബാംഗമാണ് സുഭദ്ര. മക്കൾ: ശ്രീജ, ശ്രീശൻ, ശ്രീനിവാസൻ (അബുദാബി). മരുമക്കൾ: വാസുദേവൻ, സെൻസി, സൗമ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP