Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹനം പരിശോധിക്കാൻ ഏമാന്മാരുടെ സമീപത്തേക്ക് ചെല്ലുന്ന പരിപാടിക്ക് അന്ത്യം കുറിച്ച് മുഖ്യമന്ത്രി; വീണാ ജോർജിന്റെ പരാതിയിൽ ശക്തമായ ഇടപെടൽ; ഇനി വാഹനത്തിൽ നിന്നും ഇറങ്ങാതെ രേഖകൾ കാണിക്കാം

വാഹനം പരിശോധിക്കാൻ ഏമാന്മാരുടെ സമീപത്തേക്ക് ചെല്ലുന്ന പരിപാടിക്ക് അന്ത്യം കുറിച്ച് മുഖ്യമന്ത്രി; വീണാ ജോർജിന്റെ പരാതിയിൽ ശക്തമായ ഇടപെടൽ; ഇനി വാഹനത്തിൽ നിന്നും ഇറങ്ങാതെ രേഖകൾ കാണിക്കാം

തിരുവനന്തപുരം: റോഡിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർ ഇനി യാത്രക്കാരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടില്ല. തിനുള്ള കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ സ്വരത്തിൽ യാത്രക്കാരോടു സംസാരിക്കരുതെന്നാണ് നിർദ്ദേശം.

എസ്‌ഐമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിളിച്ച് മേഖലാ തലത്തിൽ ചേർന്ന യോഗങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വാഹനം പരിശോധിക്കുമ്പോൾ മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നു മന്ത്രി തോമസ് ചാണ്ടിയും മുന്നറിയിപ്പു നൽകി. വാഹനമോടിക്കുന്ന സ്ത്രീകളെപ്പോലും വിളിച്ചിറക്കി അടുത്തേക്കു വിളിച്ചാണു രേഖകൾ പരിശോധിക്കുന്നതെന്നു വീണാ ജോർജ് ചൂണ്ടിക്കാട്ടിയപ്പോഴാണു മുഖ്യമന്ത്രിയും മന്ത്രിയും നിലപാടു വ്യക്തമാക്കിയത്.

വാഹനം ഓടിക്കുന്നയാൾ പുരുഷനാണെങ്കിൽ സർ എന്നോ സുഹൃത്ത് എന്നോ, സ്ത്രീയാണെങ്കിൽ മാഡം എന്നോ സഹോദരി എന്നോ അഭിസംബോധന ചെയ്യണമെന്നും സർക്കുലർ നിലവിലുണ്ട്. എന്നാൽ ഇതൊന്നും നടപ്പാക്കുന്നില്ല. കേരളാ പൊലീസിന്റെ പ്രവർത്തന ശൈലിയിൽ മതിപ്പുയർത്താൻ തക്കവിധത്തിലുള്ള വാഹന പരിശോധനാ സമ്പ്രദായങ്ങൾ കൈക്കൊള്ളുവാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നായിരുന്നു ഈ സർക്കലുറിൽ പറഞ്ഞിരിക്കുന്നത്. വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കണം. ഒപ്പംതന്നെ ജില്ലാ പൊലീസ് മേധാവിമാരും ഇത് മനസിലാക്കി വയ്ക്കണം. ഇവരിൽ കൂടുതലായി മറ്റാരെയെങ്കിലും പരിശോധനയ്ക്ക് ഏർപ്പെടുത്തേണ്ടി വന്നാൽ അക്കാര്യം ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കണമെന്നും സർക്കുലറിലുണ്ട്.

ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല. അപകടങ്ങൾ പരമാവധി കുറയ്ക്കുക എന്നുള്ളതാണ് വാഹനപരിശോധന കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അല്ലാതെ പെറ്റി കേസുകളുടെ എണ്ണം തികയ്ക്കുക എന്നതായിരിക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. ഈ സർക്കുലർ കർശനമായി നടപ്പാക്കിക്കാനാണ് മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്.

പരിശോധനയ്ക്കിടയിൽ ഒരു കാരണവശാലും ആത്മനിയന്ത്രണം വിട്ടുകൊണ്ട് യോഗ്യമില്ലാത്ത രീതിയിൽ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏൽപ്പിക്കുവാനോ പാടുള്ളതല്ല. കഴിയുന്നത്ര സന്ദർഭങ്ങളിൽ ഇത്തരം സംഭവങ്ങൾ മൊബൈൽ ഫോണിലോ, കൈവശമുള്ള വിഡിയോ ക്യാമറകളിലോ പകർത്താവുന്നതാണ്. തികച്ചും നിയമാനുസൃതവും സുതാര്യവുമായ രീതിയിലായിരിക്കണം പൊലീസുദ്യോഗസ്ഥർ വാഹനപരിശോധനാ വേളയിൽ പെരുമാറേണ്ടത്. നിയമപരമല്ലാതെ അനാവശ്യമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവർക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുൽസാഹപ്പെടുത്തണമെന്നാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP