Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളാപ്പള്ളിയെ മദ്യത്തിന്റെ വക്താവായി ചിത്രീകരിക്കുന്നതിൽ മനംനൊന്ത് ഭാര്യ; താൻ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയെന്ന് പ്രീതി നടേശൻ

വെള്ളാപ്പള്ളിയെ മദ്യത്തിന്റെ വക്താവായി ചിത്രീകരിക്കുന്നതിൽ മനംനൊന്ത് ഭാര്യ; താൻ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയെന്ന് പ്രീതി നടേശൻ

മാരാരിക്കുളം: സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ പേരിൽ ഒരു പക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശനാണ്. ഭർത്താവിനെ മദ്യത്തിന്റെ വക്താവായി ചിത്രീകരിക്കുന്നത് ഭാര്യ എന്ന നിലയിൽ തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നാണ് കണിച്ചുകുളങ്ങര യൂണിയന്റെ സദ്ഗമയ 2014ന്റെ ഭാഗമായി ചികിത്സാ സഹായത്തിന്റെ വിതരണോദ്ഘാടനത്തിനെത്തിയ പ്രീതി പറഞ്ഞത്.

ഒരുവിഭാഗം ആദർശത്തിന്റെ മുഖംമൂടിയണിഞ്ഞ് മദ്യവിരുദ്ധരായി നിന്നുകൊണ്ട് വെള്ളാപ്പള്ളിയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അദ്ദേഹം പൊതു പ്രവർത്തനം തുടങ്ങിയ ശേഷം താൻ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനകളിലൊന്നാണിത്. ഇന്നത്തെ ഈ വിവാദങ്ങൾ കാണുമ്പോൾ മദ്യത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന നേതാവായിട്ടാണ് ചിലർ അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. എന്നാൽ ഇതിനുപിന്നിലെ ബോധപൂർവമായ ചരടുവലികൾ നമ്മൾ മനസ്സിലാക്കണം.

ഒരു വിഭാഗം ബാറുകൾ പൂട്ടുകയും മറ്റൊരു വിഭാഗം ബാറുകൾ തുറന്നുവയ്ക്കുകയും സർക്കാർ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം സുലഭമായി ലഭിക്കുന്ന രണ്ടുതരം പ്രവർത്തനത്തെയാണ് അദ്ദേഹം എതിർത്തത്. ഇപ്പോഴും സമ്പൂർണ മദ്യനിരോധനത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ പ്രാർത്ഥനയോഗങ്ങളിലും മദ്യവർജ്ജനത്തെക്കുറിച്ചും അതിന്റെ ദോഷ വശങ്ങളെക്കുറിച്ചും എസ്.എൻ.ഡി.പി യോഗം നടത്തുന്ന പ്രവർത്തനങ്ങൾ ഇവർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രീതി നടേശൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ 78-ാമത് പിറന്നാളിന്റെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ അവശത അനുഭവിക്കുന്ന 100 പേർക്ക് 1000 രൂപ വീതമുള്ള ചികിത്സാ സഹായമാണ് ഇന്നലെ കണിച്ചുകുളങ്ങര ദേവസ്വം ഗുരുപൂജ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP