Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യം; വേങ്ങരയിൽ ബിജെപിക്ക് 5000 വോട്ടുപോലും തികച്ച് ലഭിക്കില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ചും മകന്റെ നിലപാടിനെ തള്ളിപ്പറഞ്ഞും വെള്ളാപ്പള്ളി

നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യം; വേങ്ങരയിൽ ബിജെപിക്ക് 5000 വോട്ടുപോലും തികച്ച് ലഭിക്കില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ചും മകന്റെ നിലപാടിനെ തള്ളിപ്പറഞ്ഞും വെള്ളാപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബിജെപിയുമായുള്ള ബിഡിജെഎസ് കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎ സർക്കാരിന്റെ അവസാന കാലത്തു വച്ചുവനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യമെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വേങ്ങരയിൽ ബിജെപിക്ക് 5000 വോട്ടുപോലും തികച്ച് ലഭിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി-ബിഡിജെഎസ് തർക്കം ഒത്തുതീർപ്പിലേക്കെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. ബിഡിജഐസിനു നൽകാമെന്നേറ്റിരുന്ന ബോർഡ്-കോർപറേഷൻ സ്ഥാനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ബിജെപി ഉറപ്പുതന്നതായി ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം.

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തുഷാർ തന്റെ നിലപാട് വ്യക്തമാക്കിയത്. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള തർക്കം പരിഹരിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന ഉറപ്പും അമിത് ഷാ നൽകി. ഇതോടെയാണ് അച്ഛനെ തള്ളി ബിജെപിക്കുള്ള പിന്തുണ തുഷാർ പ്രഖ്യാപിച്ചതെന്നാണ് സൂചന.

നേരത്തെയും ബിജെപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. കേരളത്തിൽ എൻഡിഎ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി കേരളത്തിൽ ഭരണം കിട്ടില്ലെന്ന് ബിജെപിക്ക് അറിയാമെന്നും കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അച്ഛനും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറഞ്ഞാണ് തുഷാർ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.

മലപ്പുറത്ത് എൻഡിഎക്ക് സ്ഥാനാർത്ഥിയില്ലെന്നും ബിജെപി പ്രഖ്യാപിച്ച അവരുടെ സ്ഥാനാർത്ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ലെന്നുമായിരുന്നു നേരത്തെ ബിജെപിയുമായി ഉടക്കിയ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ബിഡിജെഎസിനോട് ആലോചിക്കാതെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചത്.

കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ല. ബിഡിജെഎസ് കേരളത്തിൽ ബിജെപിയെക്കാൾ കരുത്തുള്ള പാർട്ടിയാണ്. തങ്ങളുടെ അണികൾ ബിജെപിയിൽ ലയിക്കുമെന്ന് കരുതേണ്ട. ഭാവിയിൽ ഏത് മുന്നണിയുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP