Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിൽ ഉള്ളത് മൂന്ന് വമ്പൻ കമ്പനികൾ; കേരളത്തിലുടനീളം സ്ഥാപനങ്ങൾ; മാറിമാറി ഓടിക്കാൻ ബെൻസും ബിഎംഡബ്ല്യൂവും ഓഡിയും; വെള്ളാപ്പള്ളിയും കുടുംബവും സമ്പാദിച്ചത് 700 കോടിയുടെ സ്വത്തുക്കൾ

ഗൾഫിൽ ഉള്ളത് മൂന്ന് വമ്പൻ കമ്പനികൾ; കേരളത്തിലുടനീളം സ്ഥാപനങ്ങൾ; മാറിമാറി ഓടിക്കാൻ ബെൻസും ബിഎംഡബ്ല്യൂവും ഓഡിയും; വെള്ളാപ്പള്ളിയും കുടുംബവും സമ്പാദിച്ചത് 700 കോടിയുടെ സ്വത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗത്തിന്റെയും കീഴിലെ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് 700 കോടിയിലധികം രൂപയുടെ അഴിമതി വെള്ളാപ്പള്ളിയും കുടുംബവും നടത്തിയതായാണ് ആരോപണം.

അതിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടന്ന വായ്പാതട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ലോക്കൽ പൊലീസ് റിപ്പോർട്ട് ആഭ്യന്തരവകുപ്പ് മുക്കിയതിന്റെ തെളിവും പുറത്തുവന്നു. ഈ സാഹചര്യത്തിൽ ഈ വിഷയമെല്ലാം ഉയർത്തി കോടതിയെ സമീപിക്കാനാണ് ശ്രീനാരായണധർമവേദിയുടെ തീരുമാനം. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗത്തിന്റെയും കീഴിലെ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് 700 കോടിയിലധികം രൂപയുടെ അഴിമതി വെള്ളാപ്പള്ളിയും കുടുംബവും നടത്തിയതായാണ് ആരോപണം. 1996 മുതൽ 2013 വരെ എസ്എൻ ട്രസ്റ്റിന്റ കീഴിലെ സ്ഥാപനങ്ങളിൽ 904 അദ്ധ്യാപകരെ നിയമിച്ചു. 350 കോടി രൂപയോളമാണ് പിരിച്ചെടുത്തത്. ഇക്കാലയളവിൽ വിദ്യാർത്ഥികളിൽനിന്ന് പ്രതിവർഷം ശരാശരി എട്ടുകോടിയോളം രൂപ പിരിച്ചു. എസ്എൻഡിപി യോഗത്തിന്റെ സ്ഥാപനങ്ങളിൽനിന്ന് 200 കോടി പിരിച്ചു. ഇതെല്ലാം വെള്ളാപ്പള്ളി സ്വന്തം ആവശ്യത്തിന് വിനിയോഗിച്ചെന്നാണ് ആരോപണം.

ചേർത്തലയിൽ മകൻ തുഷാർ വെള്ളാപ്പള്ളിയുടെ ട്രാവൻകൂർ, മകൾ വന്ദനയുടെ അശ്വനി, വെള്ളാപ്പള്ളിയുടെ പ്രിൻസ്, കോട്ടയത്തെ പ്രിൻസ്, എറണാകുളം സീ റോക്ക്, കണിച്ചുകുളങ്ങര തുടങ്ങിയ ഹോട്ടലുകൾ, എറണാകുളം റെയിൽവേ സ്റ്റേഷനുസമീപം ലിങ്ക് മാനർ, കടവന്ത്രയിലെ സ്‌കൈലൈൻ മാൻഷൻ തുടങ്ങിയ ഫ്‌ളാറ്റ് സമുച്ചയം, കലൂരിൽ രണ്ടേക്കർ ഭൂമി, ബംഗളൂരുവിൽ പബ് പാർലർ, കാർത്തികപ്പള്ളിയിൽ പ്രീതി നടേശന്റെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ്, തിരുവനന്തപുരത്ത് രണ്ട് ലക്ഷ്വറി ഫ്‌ളാറ്റ്, മാവേലിക്കര കട്ടച്ചിറയിൽ എൻജിനിയറിങ് കോളേജ്, രണ്ട് വോൾവോ ബസ്, മൂന്ന് ബെൻസ് കാർ, ബിഎംഡബ്ല്യു, പജീറോ, ഓഡി തുടങ്ങിയ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ സ്വന്തമാക്കിയത് ഈ അഴിമതിപ്പണത്തിൽനിന്നാണ്.

ദുബായിൽ വോയിങ് കൺസ്ട്രക്ഷൻ കമ്പനി, ഫുജൈറയിൽ അൽസുമ എൻജിനിയറിങ് കമ്പനി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സുഭാഷ് വാസുവുമായി ദുബായിൽ നടത്തുന്ന ഷിപ്പിങ് കമ്പനി, യുഎഇയിലെ തുഷാറിന്റെയും വന്ദനയുടെയും പേരിലുള്ള രണ്ട് ലക്ഷ്വറി വില്ലകൾ, ഉം അൽക്വയിനിൽ 90,000 ചതുരശ്രയടി ഭൂമി എന്നിവയെല്ലാം എസ്എൻ ട്രസ്റ്റിൽനിന്നും എസ്എൻഡിപി യോഗത്തിൽനിന്നും അപഹരിച്ച പണം ഉപയോഗിച്ചാണെന്നാണ് പറയുന്നത്. 1999ൽ വെള്ളാപ്പള്ളിയുടെ വീട് പരിശോധിച്ച ആദായ നികുതി വകുപ്പ് കോടികളുടെ പിഴയിട്ടു. ഇതും അപഹരിച്ച പണം ഉപയോഗിച്ച് വീട്ടി. ആൾമാറാട്ടം, പണാപഹരണം, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും ആരോപിക്കുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പു കൂടി കണക്കാക്കുമ്പോൾ ആയിരക്കണക്കിന് രൂപയുടെ അഴിമതിയാണ് ഉന്നയിക്കപ്പെടുന്നത്.

വെള്ളാപ്പള്ളിയുടെ വായ്പ തട്ടിപ്പിൽ കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് ക്രൈംനമ്പർ 2502015 പ്രകാരം ഐപിസി 468, 471, 420 വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തത്. തങ്ങളുടെ വ്യാജപേരിൽ പിന്നോക്കസമുദായ കോർപറേഷനിൽനിന്ന് വായ്പയെടുത്ത് കബളിപ്പിച്ചുവെന്നു കാണിച്ച് തൃക്കരിപ്പൂർ പ്രദേശത്തെ സ്വയംസഹായ സംഘങ്ങൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട ചന്തേര പൊലീസ് വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടന്ന വായ്പാതട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ലോക്കൽ പൊലീസ് റിപ്പോർട്ട് ആഭ്യന്തരവകുപ്പ് മുക്കി. കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് ക്രൈംനമ്പർ 2502015 പ്രകാരം ഐപിസി 468, 471, 420 വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തത്. തങ്ങളുടെ വ്യാജപേരിൽ പിന്നോക്കസമുദായ കോർപറേഷനിൽനിന്ന് വായ്പയെടുത്ത് കബളിപ്പിച്ചുവെന്നു കാണിച്ച് തൃക്കരിപ്പൂർ പ്രദേശത്തെ സ്വയംസഹായ സംഘങ്ങൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട ചന്തേര പൊലീസ് വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറി.

തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയത്. ഡിജിപി ഈ കത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയെങ്കിലും ഇതുവരെയും തുടർനടപടിയെടുത്തില്ല. ലോക്കൽ പൊലീസിന്റെ അന്വേഷണവും ഉന്നതർ ഇടപെട്ട് മരവിപ്പിച്ചു. ഇതിന് പിന്നിൽ വലിയ ഇടപെടൽ നടന്നുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP