Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ ദ്രോഹിച്ച കോൺഗ്രസ് നേതാക്കളാരും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് പിന്തുണതേടി വരേണ്ടതില്ല; ദേശീയതലത്തിൽ പിന്നാക്കസമുദായങ്ങളിൽപെട്ടവരെ ബിജെപി ഉയർത്തിക്കൊണ്ടുവരുമ്പോൾ സംസ്ഥാനത്ത് അവഗണിക്കുകയാണ്; മുന്നണിബന്ധത്തിൽ വിള്ളലുണ്ടായെങ്കിലും പരിഹാരിക്കാനുള്ള സമയം ഇനിയുമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ

തന്നെ ദ്രോഹിച്ച കോൺഗ്രസ് നേതാക്കളാരും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് പിന്തുണതേടി വരേണ്ടതില്ല; ദേശീയതലത്തിൽ പിന്നാക്കസമുദായങ്ങളിൽപെട്ടവരെ ബിജെപി ഉയർത്തിക്കൊണ്ടുവരുമ്പോൾ സംസ്ഥാനത്ത് അവഗണിക്കുകയാണ്; മുന്നണിബന്ധത്തിൽ വിള്ളലുണ്ടായെങ്കിലും പരിഹാരിക്കാനുള്ള സമയം ഇനിയുമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: തന്നെ ദ്രോഹിച്ച കോൺഗ്രസ് നേതാക്കളാരും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് പിന്തുണതേടി വരേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേശീയതലത്തിൽ പിന്നാക്കസമുദായങ്ങളിൽപെട്ടവരെ ബിജെപി ഉയർത്തിക്കൊണ്ടുവരുമ്പോൾ സംസ്ഥാനത്ത് അവഗണിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വി.മുരളീധരന്റെ അപക്വമായ നിലപാടുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് തടസമാകും. ബി.ഡി.ജെ.എസിനുണ്ടായ രാഷ്ട്രീയപരുക്കുകൾ ബിജെപി നേതൃത്വം പരിഹരിച്ചേമതിയാകു. ബിഡിജെഎസിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾക്ക് ആഘോഷിക്കാനുള്ളതെല്ലാം ബിജെപിയിലെ ഒരുവിഭാഗം നൽകുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

മുന്നണിബന്ധത്തിൽ വിള്ളലുണ്ടായെങ്കിലും പരിഹാരിക്കാനുള്ള സമയം ഇനിയുമുണ്ട്. ഘടകകക്ഷികൾക്ക് വാഗ്ദാനംചെയ്യപ്പെട്ട സ്ഥാനങ്ങൾ നൽകാൻ മുൻകൈയെടുക്കേണ്ടത് ബിജെപി സംസ്ഥാനഘടകമാണ്. നൽകാമെന്ന് പറഞ്ഞത് രണ്ട് വർഷമായിട്ടും നൽകാത്ത ബിജെപി കാണിക്കുന്നത് മാന്യതയും മര്യാദയുമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

മാണിയുമായുള്ള അടവുനയത്തിൽപ്പോലും അപക്വമായ നിലപാടുകളാണ് ബിജെപി നേതാവ് വി.മുരളീധരന്റേത്. എങ്കിലും അദ്ദേഹത്തോട് വിദ്വേഷമില്ല. കെപിസിസി അധ്യക്ഷനായിരിക്കെ വി എം.സുധീരൻ തന്നെ കേസുകളിൽപെടുത്തിയിരുന്നു. സമുദായ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ, പഴയതെല്ലാം മറന്ന് യുഡിഎഫ് സ്ഥാനാർത്ഥി പിന്തുണതേടി വരേണ്ടെന്ന് താൻ പറയും എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP