Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അട്ടിമറികളില്ല, വെള്ളാപ്പള്ളി നടേശൻ വീണ്ടും എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി; 97 ശതമാനം വോട്ടും നേടി ഔദ്യോഗിക പാനലിലെ അംഗങ്ങൾക്ക് വിജയം

അട്ടിമറികളില്ല, വെള്ളാപ്പള്ളി നടേശൻ വീണ്ടും എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി; 97 ശതമാനം വോട്ടും നേടി ഔദ്യോഗിക പാനലിലെ അംഗങ്ങൾക്ക് വിജയം

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാര്യമായ എതിരാളികളില്ലാതിരുന്ന മത്സരത്തിൽ മൃഗീയ ഭൂരിപക്ഷം നേടിയാണ് വെള്ളാപ്പള്ളി പാനലിൽ മത്സരിച്ചവർ വിജയിച്ചത്. കൊല്ലം എസ്എൻ കോളേജിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളിയെ വീണ്ടും തെരഞ്ഞെടുത്തത്. രാവിലെ 11മുതൽ വൈകിട്ട് അഞ്ചുവരെ നീണ്ട വോട്ടെടുപ്പിനും വോട്ടെണ്ണലിനും ശേഷം ഒമ്പത് മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 97 ശതമാനം വോട്ടുകൾ നേടിയാണ് വെള്ളാപ്പള്ളി വിഭാഗം വിജയിച്ചത്.

യോഗത്തിന്റെ പ്രസിഡന്റായി എം എൻ സോമനെയും ദേവസ്വം സെക്രട്ടറിയായ അരയാക്കണ്ടി സന്തോഷിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുഷാർ വെള്ളാപ്പള്ളിയെ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ചെറുന്നിയൂർ ജയപ്രകാശ്(പ്രസിഡന്റ്)ഷാജി വെട്ടൂരാൻ(ജനറൽ സെക്രട്ടറി), എൻ.ധനേശൻ(ദേവസ്വം സെക്രട്ടറി) എന്നിവർ വെള്ളാപ്പള്ളി പാനലിന് എതിരെ മത്സരിച്ചെങ്കിലും ഇവർക്ക് കേവലം മൂന്ന് ശതമാനം വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്.

ശിവഗിരി മഠം ധർമസംഘം ട്രസ്റ്റിന്റെ പിന്തുണ എതിർവിഭാഗം അവകാശപ്പെട്ടിരുന്നു. എന്നാൽ അതും വെറുതേയാകുകയായിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൊലീസ് വൻ സുരക്ഷയും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന എസ്എൻ കോളെജിനകത്തും പുറത്തും ആയിരത്തിലധികം പൊലീസിനെയാണു വിന്യസിച്ചിരുന്നത്.ക്കുന്നത്.

1996 മുതൽ വെള്ളാപ്പള്ളി നടേശനാണ് എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി. അതേസമയം, കഴിഞ്ഞ തവണ വെള്ളാപ്പള്ളിക്കെതിരെ മത്സരിച്ച ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ധർമവേദി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. അന്ന് മത്സരിച്ചവരെ അച്ചടക്ക നടപടിയിലൂടെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇവർ മത്സരരംഗത്തു നിന്നും മാറിനിന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP