Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്ന് സുധീരൻ; നൗഷാദിനെതിരായ അധിക്ഷേപം വർഗ്ഗീയ ഭ്രാന്തെന്ന് പിണറായി വിജയൻ

വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്ന് സുധീരൻ; നൗഷാദിനെതിരായ അധിക്ഷേപം വർഗ്ഗീയ ഭ്രാന്തെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കോഴിക്കോട്ട് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ സർക്കാർ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ അപകടത്തിൽ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപത്തെ കേരളത്തിലെ മതനിരപേക്ഷ സമൂഹവും ശ്രീനാരായണീയരും അവജ്ഞയോടെ തള്ളുമെന്ന് സിപിഐ(എം). പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും പറഞ്ഞു.

പ്രത്യേക മതത്തിൽപ്പെട്ടവർക്ക് മാത്രമാണ് ആനുകൂല്യം നൽകുന്നതെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അപലപനീയമാണെന്നും സുധീരൻ പറഞ്ഞു. കേരളത്തെ വർഗീയ കലാപത്തിലേയ്ക്ക് നയിക്കുന്ന ഒരു നീക്കം ഇതുപോലെ മുൻപ് ഉണ്ടായിട്ടില്ല. വെള്ളാപ്പള്ളിയുടെ ഈ ദുഷ്ടനീക്കം അനുവദിക്കാൻ കഴിയില്ല. ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന, കേരളത്തെ ഇരുണ്ട കാലത്തേയ്ക്ക് കൊണ്ടുപോകുന്ന ഇത്തരമൊരു നീക്കം അനുവദിക്കരുത്.

വെള്ളാപ്പള്ളി കേരള സമൂഹത്തിന് എന്ത് സംഭാവനയാണ് നൽകിയത്. കച്ചവടക്കാരനായ വെള്ളാപ്പള്ളി പണം ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നീതി ലഭിക്കുന്നുണ്ടോ? സ്വന്തം സ്ഥാപനങ്ങളിൽ ലഭ്യമാക്കാത്ത സാമൂഹ്യനീതിയെ കുറിച്ചാണ് വെള്ളാപ്പള്ളി പറയുന്ന് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തമാശയാണ്-കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

നൗഷാദിന്റെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകവേയാണ് വെള്ളാപ്പള്ളിയെ പിണറായി വിമർശിച്ചത്. എല്ലാ വർഗീയ ഭ്രാന്തന്മാരെയും തോൽപിക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളി നടേശൻ നൗഷാദിന്റെ ജീവത്യാഗത്തെ അപഹസിക്കാൻ തയ്യാറായത്. വർഗീയതയുടെ ഏറ്റവും പ്രകടമായ രൂപമാണിത്. വെള്ളാപ്പള്ളിയുടെ സ്വരം എപ്പോഴും വർഗീയതയുടെ ഭാഗമായാണ് ഉയരുന്നത്. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമെതിരെ അങ്ങേയറ്റം മോശപ്പെട്ട ഭാഷയാണ് വെള്ളാപ്പള്ളി ഉപയോഗിക്കുന്നത്-പിണറായി പറഞ്ഞു.

വർഗീയത ഇളക്കിവിടുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നൗഷാദിനെ അപമാനിക്കാൻ ശ്രമിച്ചത്. ഇതിനെ കേരളത്തിലെ മതനിരപേക്ഷ സമൂഹം അങ്ങേയറ്റം അവജ്ഞയോടെ തള്ളും. കേരളീയ സമൂഹവും ശ്രീനാരായണീയരും വെള്ളാപ്പള്ളിയുടെ ഈ ഗൂഢാലോചന തിരിച്ചറിയണം-പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP