Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വേങ്ങൂർ എം.ഇ.എ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ കനിവിൽ 12 യുവതികൾക്ക് മംഗല്യഭാഗ്യം; 'മെഹർ-2018' കാണിച്ച് തരുന്നത് വിദ്യാർത്ഥികൾ എങ്ങനെ ആകണം എന്നതിന്റെ ഉത്തമ കാഴ്ച; 12 വിവാഹവും ആഘോഷമാക്കി അവസാനവർഷ വിദ്യാർത്ഥികളും അദ്ധ്യാപകരും

വേങ്ങൂർ എം.ഇ.എ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ കനിവിൽ 12 യുവതികൾക്ക് മംഗല്യഭാഗ്യം; 'മെഹർ-2018' കാണിച്ച് തരുന്നത് വിദ്യാർത്ഥികൾ എങ്ങനെ ആകണം എന്നതിന്റെ ഉത്തമ കാഴ്ച; 12 വിവാഹവും ആഘോഷമാക്കി അവസാനവർഷ വിദ്യാർത്ഥികളും അദ്ധ്യാപകരും

മേലാറ്റൂർ: പോരടിച്ചും കൊടി പിടിച്ചും നടക്കുന്ന വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി മേലാറ്റൂർ വേങ്ങൂർ എം.ഇ.എ. എൻജിനീയറിങ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥികൾ. 12 വിവാഹങ്ങളാണ് മെഹർ വസന്തമായി ഇവർ നടത്തിക്കൊടുത്തത്.

12 യുവതീയുവാക്കളുടെ മാംഗല്യസ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാ ദമ്പതിമാർക്കും പത്തുപവൻവീതം സ്വർണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും നൽകുകയും ആഘോഷമാക്കി വിവാഹം നടത്തുകയും ചെയ്തു.വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മുഴുവൻപേർക്കും വിഭവസമൃദ്ധമായ ഭക്ഷണവുമൊരുക്കിയാണ് വിവാഹം പൊടി പൊടിച്ചത്.

ഈ വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയുമായി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇതരജീവനക്കാരും മെഹറിന്റെ ഭാഗമായി.അരക്കോടിയോളം രൂപ ചെലവിൽ 'മെഹർ-2018' എന്നപേരിൽ നടത്തിയ സമൂഹവിവാഹത്തിന്റെ മുഴുവൻ ചെലവും സംഘാടനവും വിദ്യാർത്ഥികൾ തന്നെയായിരുന്നു നിർവഹിച്ചത്.

കോളേജ് ഓഡിറ്റോറിയത്തിലെ വർണശബളമായ ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ്തങ്ങൾ വിവാഹച്ചടങ്ങുകൾക്ക് കാർമികത്വംവഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങൾ അധ്യക്ഷനായി. എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. അബ്ദുൾവഹാബ്, പി. അബ്ദുൾഹമീദ് എംഎ‍ൽഎ, എംപി. അബ്ദുസമദ് സമദാനി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി. കുഞ്ഞാണി മുസ്ലിയാർ, കോളേജ് ഡയറക്ടർ അബ്ദുൾസലാം, പ്രിൻസിപ്പൽ റജിൻ എം. ലനസ്, വൈസ് പ്രിൻസിപ്പൽ ഹനീഷ്ബാബു, യൂണിയൻ ചെയർമാൻ അനീസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP