Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപരാഷ്ട്രപതി ഇന്ന് കാലടിയും ഗുരുവായൂരും സന്ദർശിക്കും; എത്തുന്നത് ആദിശങ്കര എൻജിനീയറിങ് കോളജിലെ വിദ്യാഭ്യാസ അവാർഡ് സമർപ്പണത്തിന്

ഉപരാഷ്ട്രപതി ഇന്ന് കാലടിയും ഗുരുവായൂരും സന്ദർശിക്കും; എത്തുന്നത് ആദിശങ്കര എൻജിനീയറിങ് കോളജിലെ വിദ്യാഭ്യാസ അവാർഡ് സമർപ്പണത്തിന്

കാലടി; ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഇന്നു കാലടിയും ഗുരുവായൂരും സന്ദർശിക്കും. കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ വിദ്യാഭ്യാസ അവാർഡ് സമർപ്പണ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
രാവിലെ 10.30ന് കാലടിയിൽ എത്തുന്ന അദ്ദേഹം ശേഷം 11.15ന് ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും.

ക്ഷേത്രദർശനത്തിനും ശ്രീഗുരുവായൂരപ്പൻ ധർമ കലാസമുച്ചയത്തിന്റെ അഷ്ടപദിയാട്ടം ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യുന്നതിനുമായാണ് ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തുന്നത്. 12.20ന് അരിയന്നൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തുന്ന അദ്ദേഹം കാർമാർഗം 12.30ന് ദേവസ്വം ശ്രീവൽസം ഗെസ്റ്റ് ഹൗസിലെത്തും.

ഒന്നോടെ ക്ഷേത്രത്തിൽ ഉച്ചപ്പൂജയ്ക്കു നട തുറക്കുന്ന സമയത്താണു ദർശനം. 20 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിക്കും. 3.30ന് പൂന്താനം ഓഡിറ്റോറിയത്തിൽ അഷ്ടപദിയാട്ടം ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം അഞ്ചോടെ മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP