Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

10 ബാറുകൾ 5 ദിവസത്തിനകം തുറന്ന് കൊടുക്കണം; ഇതിന് കോടതി ഉത്തരവ് മാത്രം മതി; മന്ത്രിസഭാ തീരുമാനമില്ലാത്തതിനാൽ അനുമതി നൽകാനാവില്ലെന്ന വാദം തള്ളി; ധിക്കാരം തുടർന്നാൽ നടപടിയെന്ന് ഹൈക്കോടതി

10 ബാറുകൾ 5 ദിവസത്തിനകം തുറന്ന് കൊടുക്കണം; ഇതിന് കോടതി ഉത്തരവ് മാത്രം മതി; മന്ത്രിസഭാ തീരുമാനമില്ലാത്തതിനാൽ അനുമതി നൽകാനാവില്ലെന്ന വാദം തള്ളി; ധിക്കാരം തുടർന്നാൽ നടപടിയെന്ന് ഹൈക്കോടതി

കൊച്ചി: പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന ഉത്തരവ് അഞ്ച് ദിവസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകി. ലൈസൻസ് നൽകിയില്ലെങ്കിൽ നികുതി വകുപ്പ് സെക്രട്ടറി ജനുവരി അഞ്ചിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. നേരത്തെ, സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നില്ല.

എക്‌സൈസ് കമ്മീഷണറെയും നികുതി സെക്രട്ടറിയെയും വിളിച്ചുവരുത്തിയ ഹൈക്കോടതി അഞ്ച് ദിവസത്തിനകം ലൈസൻസ് അനുവദിച്ച് കോടതിയെ അറിയിക്കാനും ഉത്തരവിട്ടു. ഉത്തരവ് പാലിക്കാനായില്ലെങ്കിൽ രണ്ട് ഉദ്യോഗസ്ഥരും ജനുവരി 5ന് ഹാജരായി കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് സുരേന്ദ്രമോഹൻ പറഞ്ഞു.

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായിട്ടും തങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുന്നില്ലെന്ന് ആരോപിച്ച് ബാറുടമകൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മന്ത്രിസഭാ തീരുമാനം ഇല്ലാത്തതു കൊണ്ടാണ് ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാൻ കഴിയാത്തത് എന്ന് കോടതിയിൽ എക്‌സൈസ് കമ്മീഷണർ സത്യവാങ്മൂലം നൽകിയിരുന്നു. ഈ വിശദീകരണം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോടതി നിലപാട്. കോടതി വിധിയാണ് അന്തിമമെന്നും അതിന് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബാറുടമകളും വാദിച്ചു.

ഈ മാസം 17നകം ഒമ്പത് ത്രീ സ്റ്റാർ ബാറുകളും ഒരു ഫോർ സ്റ്റാർ ബാറും ഉൾപ്പെടെ പത്തു ബാറുകൾക്കു ലൈസൻസ് പുതുക്കി നൽകാനാണ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. കോടതി നിർദ്ദേശിച്ച സമയപരിധി അവസാനിച്ചതിനെ തുടർന്ന് നികുതി സെക്രട്ടറിയും എക്‌സൈസ് കമ്മിഷണറും ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി. കേസ് പരിഗണിച്ചപ്പോൾ തീരുമാനമെടുക്കാൻ പത്ത് ദിവസത്തെ സമയം വേണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു.

ലൈസൻസ് നൽകുന്ന കാര്യത്തിൽ എക്‌സൈസിന് തനിച്ച് തീരുമാനം എടുക്കാനാവില്ല. മന്ത്രിസഭയുടെ അനുമതി കൂടി വേണമെന്ന് എ.ജി വ്യക്തമാക്കി. എന്നാൽ സമയം നീട്ടി നൽകാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മദ്യനയത്തിൽനിന്ന് ഇളവു വേണ്ടതിനാലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടതെന്നു പറഞ്ഞ സെക്രട്ടറി ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടുകയും ചെയ്തു. ഇതു കണക്കിലെടുത്താണ് കോടതി സാവകാശം അനുവദിച്ചത്.

പത്ത് ബാറുകളുടെ ലൈസൻസ് ഈ സാമ്പത്തിക വർഷം പുതുക്കി നൽകാതിരുന്നത് വിവേചനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇവയ്ക്ക് 2011 ഡിസംബർ 9ലെ ചട്ടഭേദഗതിക്ക് മുമ്പ് ലൈസൻസ് ഉണ്ടായിരുന്നുവെന്ന ഹർജിക്കാരുടെ വാദം കോടതി അംഗികരിച്ചിരുന്നു. ഇതുപരിഗണിച്ചാണ് ജസ്റ്റീസ് സുരേന്ദ്രമോഹൻ നവംബർ ഏഴിന് പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കാൻ ഉത്തരവിട്ടത്.

തുടർന്ന് കോടതി ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് ബാറുടമകൾ ഹൈക്കോടതിയിൽ കോടതിയലക്ഷ്യത്തിന് പരാതി നൽകുകയായിരുന്നു. ലൈസൻസ് പുതുക്കു നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് പരിഗണിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP