Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവിധ സാംസ്‌കാരങ്ങളുടേയും ആചാരങ്ങളുടേയും സംഗമ വേദിയായി മലപ്പുറത്ത് ഒരു വിവാഹം; മകന്റെ വിവാഹത്തിനൊപ്പം നിർധനരായ 15 പെൺകുട്ടികളുടെ വിവാഹവും കൂടി നടത്തി മാതൃകയായി മുസ്ലിം ലീഗ് നേതാവ് ബാവഹാജിക്ക് കൈയടി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: വിവാഹാഘോഷത്തിന് മാനവിക മുഖം നൽകി മുസ്ലിം ലീഗ് നേതാവ്. മകന്റെ വിവാഹത്തിനൊപ്പം നിർധനരായ 15 പെൺകുട്ടികളുടെ വിവാഹവും കൂടി നടത്തിക്കൊടുത്താണ് വ്യവസായിയും,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. സി.പി.ബാവഹാജി മാതൃകയായത്.വിവാഹാഘോഷത്തിന് മാനവികത കൂടി നൽകിയ ബാഹ ഹാജിയുടെ വീട്ടിലെ വിവാഹ മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ്. മകൻ തുഫൈൽ മുഹമ്മദിന്റെ വിവാഹത്തോടൊപ്പമാണ് ഞായറാഴ്‌ച്ച 15 നിർധന യുവതികൾക്ക് പുതിയ ജീവിതത്തിലേക്കുള്ള കവാടം ബാവഹാജി തുറന്ന് നൽകിയത്. സി.പി ബാവ ഹാജി ചെയർമാനായിട്ടുള്ള മലബാർ ട്രസ്റ്റാണ് വിവാഹത്തിന് നേതൃത്വം നൽകിയത്. നിർധനരായ പെൺകുട്ടികളുടെ സമൂഹ വിവാഹം വിവിധ സാംസ്‌കാരങ്ങളുടേയും,ആചാരങ്ങളുടേയും സംഗമ വേദി കൂടിയായി മാറി.

കേരളം,പശ്ചിമ ബംഗാൾ,തമിഴ്‌നാട് ,ജാർഖണ്ഡ്, ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നിർധന കുടുംബങ്ങളിൽ നിന്ന് ജാതി,മത ഭേദമന്യേയാണ് പെൺകുട്ടികളെ തെരഞ്ഞെടുത്തത്. ചേകനൂർ മലബാർ ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങുകൾ അതാത് മതാചാര പ്രകാരമാണ് നടന്നത്.  മുസ്ലിം കുട്ടികളുടെ വിവാഹത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ഹിന്ദു പെൺ കുട്ടികളുടെ വിവാഹത്തിന് ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു.മന്ത്രി കെ.ടി.ജലീൽ,അഡ്വ എൻ.ഷംസുദീൻ,ഇ.ടി.മുഹമ്മദ് ബഷീർ എംപി ,കെ.ഇ.ഇസ്മായിൽ ,അഡ്വ വി.ടി.ബൽറാം എംഎ‍ൽഎ,പി.കെ.അബ്ദുറബ്ബ് എംഎ‍ൽഎ,അബ്ദുറഹിമാൻ രണ്ടത്താണി,അഡ്വ എം.ബി.ഫൈസൽ സംബന്ധിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP