Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂരജും രാഹുലും സൂചന മാത്രം; ഇന്റലിജൻസിനെയും വിജിലൻസിനെയും ഒരു ചരടിൽ കോർത്ത് ചെന്നിത്തല ഒരുക്കുന്നത് വമ്പൻ കെണി; മുഖംമൂടി പൊളിയുമെന്ന ഭയത്തിൽ ഉദ്യോഗസ്ഥവൃന്ദം; ആശങ്കയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും

സൂരജും രാഹുലും സൂചന മാത്രം; ഇന്റലിജൻസിനെയും വിജിലൻസിനെയും ഒരു ചരടിൽ കോർത്ത് ചെന്നിത്തല ഒരുക്കുന്നത് വമ്പൻ കെണി; മുഖംമൂടി പൊളിയുമെന്ന ഭയത്തിൽ ഉദ്യോഗസ്ഥവൃന്ദം; ആശങ്കയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും

സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിൽ വൻ കോളിളക്കങ്ങൾക്ക് വഴിയൊരുക്കുന്ന നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് ആഭ്യന്തര വകുപ്പ്. ഐ.പി.എസ്സുകാരനായ രാഹുൽ നായർക്കും ഐഎഎസുകാരനായ ടി.ഒ.സൂരജിനും പിന്നാലെ, ഉദ്യോഗസ്ഥ മേലാളന്മാർ പലരും കുടുങ്ങുമെന്നാണ് സൂചന. മേൽത്തട്ടിലെ തലത്തിൽ വൻ കോളിളക്കങ്ങൾക്ക് വഴിയൊരുക്കുന്ന നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് ആഭ്യന്തര വകുപ്പ്. ഐ.പി.എസ്സുകാരനായ രാഹുൽ നായർക്കും ഐഎഎസുകാരനായ ടി. അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കുള്ളത്. അതിന് അദ്ദേഹം ചെയ്തതാകട്ടെ, സംസ്ഥാന വിജിലൻസ്, ഇന്റലിജൻസ് വകുപ്പുകളെ ഒരു ചരടിൽ കോർക്കുകയെന്ന തന്ത്രമാണ്. ഇതിന് ചുക്കാൻ പിടിച്ചതാകട്ടെ, അതിന്റെ തലപ്പത്തുള്ള വിൻസൺ എം.പോളും എ.ഹേമചന്ദ്രനും.

സുരേഷ് ഗോപി സിനിമകളിൽ കാണുന്നതുപോലുള്ള നീക്കങ്ങളാണ് വിജിലൻസ്-ഇന്റലിജൻസ് വകുപ്പുകളുടെ ഏകോപനത്തിലൂടെ സംജാതമായിട്ടുള്ളത്. അഴിമതിക്കാരായ മേലുദ്യോഗസ്ഥരെ കുടുക്കുന്നതിന് ഈ വകുപ്പുകളുടെ ഏകോപനം വഴിയൊരുക്കി. ആഭ്യന്തര വകുപ്പിന് കീഴിലായിരുന്നെങ്കിലും, വേറിട്ട് പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളെ, വിൻസൺ പോളിന്റെയും ഹേമചന്ദ്രന്റെയും വരവോടെ ഒരു ചരടിൽ കോർക്കാൻ രമേശ് ചെന്നിത്തലയ്ക്കായി. സമർഥരായ ഈ ഉദ്യോഗസ്ഥർ, അവരുടെ വകുപ്പുകളിലെ ഉഴപ്പന്മാരെ ഒഴിവാക്കണമെന്ന ആവശ്യമാണ് മന്ത്രിക്ക് മുന്നിൽ നിരത്തിയിരുന്ത്. ഇരുവർക്കും പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ, അവർക്ക് സ്വീകാര്യരായ ഉദ്യോഗസ്ഥരെ ലഭ്യമാക്കുകയും ചെയ്തു.

ഈ നീക്കം ഫലം കണ്ടതിന്റെ തെളിവാണ് സൂരജിന്റെയും രാഹുലിന്റെയും കുടുങ്ങൽ. ഇതിന് പുറമെ, വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തുള്ള ഒരു ഡസനിലേറെ പേരുടെ അഴിമതിയുടെ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. അതിലേറെ ഉദ്യോഗസ്ഥർ രണ്ടുമാസമായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങുമെന്നുതന്നെയാണ് കരുതുന്നത്.

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം വിജിലൻസും ഇന്റലിജൻസും അതേ പടി അംഗീകരിച്ചതിന്റെ വ്യക്തമായ തെളിവുകളാണ് ഉദ്യോഗസ്ഥ മേധാവികളുടെ കുടുങ്ങൽ. അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി സ്വന്തം വകുപ്പുകളും ശുദ്ധീകരിക്കണമെന്ന് വിൻസൺ പോളും ഹേമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് വിജിലൻസിൽ ഇരുപതിലേറെ ഇൻസ്‌പെക്ടർ, ഡിവൈഎസ്‌പി റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ മാറ്റി. ഇന്റലിജൻസിൽ എസ്‌പി റാങ്കിലുള്ള ഏഴു പേരെ രണ്ടിടത്തും മാറ്റി നിയമിച്ചു. രാഷ്ട്രീയ ഇടപെടലുകളില്ലാതെ ഉദ്യോഗസ്ഥരുടെ പുനർവിന്യാസം നടത്താനായി എന്നതും ആഭ്യന്തര വകുപ്പിന്റെ വിജയമാണ്.

അഴിമതിയുടെ പേരിൽ പിടികൂടുന്നവരെ സംരക്ഷിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഇരുവിഭാഗങ്ങൾക്കും രമേശ് ചെന്നിത്തല ഉറപ്പുനൽകിയിരുന്നു. സൂരജിനെതിരെ നടപടി വന്നത് ഉദ്യോസ്ഥർക്ക് കൂടുതൽ ഉണർവ് നൽകിയിരുന്നു. ഇടപെടലുകൾ ഒഴിവാക്കാൻ അതീവ രഹസ്യമായാണ് പരിശോധകൾ നടത്തുന്നത്. സൂരജിന്റെ വീടുകളിലെയും സെക്രട്ടേറിയറ്റിലെയും റെയ്ഡ് തന്നെ അറിയിച്ചില്ലെന്നു മന്ത്രി ഇബ്രാഹിംകുഞ്ഞ് പരാതി പറഞ്ഞതുതന്നെ അതിന് തെളിവാണ്. എന്നാൽ, ചെന്നിത്തലയെപ്പോലും റെയ്ഡിന്റെ വിവരം മുൻകൂട്ടി അറിയിക്കാറില്ലെന്നാണ് ഉദ്യോഗസ്ഥർ വെളിപ്പെടത്തുന്നത്.

വിശ്വസ്തരായ ഉദ്യോഗസ്ഥരെപ്പോലും സംരക്ഷിക്കാനാവുന്നില്ലെന്ന ആശങ്ക മന്ത്രിതലത്തിൽ സജീവമായിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ പരിഭവം പറച്ചിൽ അത് സൂചിപ്പിക്കുന്നു. എന്നാൽ, ഇന്റലിജൻസിന്റെയും വിജിലൻസിന്റെയും പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതോടെ, മുഖ്യമന്ത്രിയടക്കമുള്ളവർ ആശങ്കയിലാണെന്നാണ് തലസ്ഥാനത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP