Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി എസിന്റെ മകനെതിരെ വിജിലൻസ് കേസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിനെതിരെ വിജിലൻസ് കേസെടുത്തു. കയർഫെഡ് എംഡി ആയിരിക്കെ ഗോഡൗൺ നിർമ്മാണത്തിൽ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് കേസ്. തിരുവനന്തപുരം വിജിൻസ് കോടതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ചേർത്തലയിൽ കമ്പനിക്കായി ഗോഡൗൺ പണിതതിൽ 47 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. കമ്പനി കൺസൾട്ടന്റായിരുന്ന ആർ കെ രമേശ്, കരാറുകാരൻ മുഹമ്മാദാലി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ക്രമക്കേട് ചൂണ്ടിക്കാട്ടി മോഹൻദാസ് എന്നയാളാണ് വിജിലൻസിന് പരാതി നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP