Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്യസംസ്ഥാന സർവീസ് നടത്തുന്ന ആഡംബര ബസുകളിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ആഡംബര ബസുകളിൽ വിജിലൻസ് റെയ്ഡ്. തിരുവനന്തപുരത്തുവച്ചാണ് മിന്നൽ പരിശോധന നടത്തിയത്. നികുതിവെട്ടിച്ച വൻതോതിൽ ചരക്ക് കടത്തുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു രാവിലെ മുതൽ പരിശോധന.

മോഡൽ സ്‌കൂൾ ജങ്ഷൻ, അരിസ്‌റ്റോ ജങ്ഷൻ, സംഗീത കോളജ് ജങ്ഷൻ എന്നിവിടങ്ങളിൽ ബസുകൾ തടഞ്ഞിട്ടാണ് വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, തുണിത്തരങ്ങൾ, പൂക്കൾ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ ചരക്ക് കണ്ടെത്തി. ഇവയിൽ ഏറെയും നികുതി അടക്കാത്തതാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ വാണിജ്യ നികുതി, ആർടി വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഇവരുടെ നേതൃത്വത്തിൽ നികുതി കണക്കാക്കി പിഴ ഈടാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP