Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്തെ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; മുൻകരുതൽ എടുക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ; നിവൃത്തികെട്ടു പണം ക്ലോസറ്റിൽ ഉപേക്ഷിച്ച ഉദ്യോഗസ്ഥരും നിരവധി

മലപ്പുറത്തെ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; മുൻകരുതൽ എടുക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ; നിവൃത്തികെട്ടു പണം ക്ലോസറ്റിൽ ഉപേക്ഷിച്ച ഉദ്യോഗസ്ഥരും നിരവധി

എം പി റാഫി

മലപ്പുറം: ഭൂമി രജിസ്‌ട്രേഷൻ സംബന്ധിച്ച പുതിയ നിർദ്ദേശം വന്നതിനു പിന്നാലെ മലപ്പുറം ജില്ലയിലെ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തി. ഇന്നലെ രാത്രി ഏറെ വൈകുവോളം നീളുന്നതായിരുന്നു വിജിലൻസ് പരിശോധന.

എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള വരവ് പല ഓഫീസുകളിലും മുൻകരുതലിന് തയ്യാറെടുക്കാൻ പറ്റാതെയായി. വിജിലൻസ് പരിശോധന അറിഞ്ഞ് പണം ക്ലോസറ്റിൽ ഉപേക്ഷിച്ച ഉദ്യോഗസ്ഥർ വരെ രജിസ്ട്രാർ ഓഫീസിലുണ്ടായിരുന്നു.

മഞ്ചേരി, കോട്ടക്കൽ, തേഞ്ഞിപ്പലം, പെരിന്തൽമണ്ണ, തിരൂർ എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിലായിരുന്നു ഇന്നലെ മണിക്കൂറുകൾ നീണ്ട വിജിലൻസ് പരിശോധന നടന്നത്. എല്ലാ ഓഫീസുകളിലും ഒരേസമയത്തായിരുന്നു പരിശോധന. ഈ പരിശോധനയിലായിരുന്നു ഉദ്യോഗസ്ഥർ ക്ലോസറ്റിൽ ഉപേക്ഷിച്ചതായി കറൻസികൾ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിലായി വിജിലൻസ് ഡിവൈഎസ്‌പി സലീം, സി.ഐ മാരായ ഉല്ലാസ്, കുഞ്ഞിമൊയ്തീൻ, അശോകൻ, ഗംഗാധരൻ,എ.ആർ രമേശ്, ജില്ലാ ആസൂത്രണ ഓഫീസർ മുഹമ്മദ് അൻസൽ ബാബു, സീനിയർ ഡിഡിഒ അബ്ദു റശീദ്, അസിസ്റ്റന്റ് ടൗൺപ്ലാനർ ഹംസ, അഡീഷണൽ എ.ഇ.ഒ സിപി ഹുസൈൻ, സിവിൽ പൊലീസ് ഓഫീസർമാരായ സജീവൻ, ബിജു, കാദർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

തേഞ്ഞിപ്പലത്തെ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് വിഭാഗം പരിശോധനക്കെത്തിയപ്പോഴായിരുന്നു കണക്കിൽപ്പെടാത്ത കറൻസ് ചില ഉദ്യോഗസ്ഥർ ശുചിമുറിയിലെ ക്ലോസറ്റിലിട്ടതായി കണ്ടെത്തിയത്. ഓഫീസിൽ പരിശോധന നടത്തുന്നതിനിടെ കണക്കിൽപ്പെടാത്ത പണം ക്ലോസറ്റിലിട്ട് വെള്ളം ഒഴിക്കുകയായിരുന്നു. എന്നാൽ ഇതിലെ 500 രൂപയുടെ കറൻസി വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഓഫീസർക്കെതരിരെ കേസെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പലയിടങ്ങളിലും ഏജന്റുമാരുടെ അതിരുവിട്ട ഇടപെടലുകൾ നടക്കുന്നതായി കണ്ടെത്തി. ഭൂമി രജിസ്‌ട്രേഷന് നടത്തുന്നതിന് സ്ഥിരമായി രജിസ്ട്രാർ ഓഫീസുകളെ ബന്ധപ്പെടുകയും അവിഹിതമായ ഇടപെടലുകൾ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമാരും ഇടനിലക്കാരും ഉദ്യോഗസ്ഥരെ പതിവായി സ്വാധീനിക്കുന്ന സബ് ഓഫീസുകളും കണ്ടെത്തിയിട്ടുണ്ട്.

അഴിമതിയുടെയും പലതരത്തിലുള്ള ക്രമക്കേടുകളുടെയും അരങ്ങു കേന്ദ്രമായ രജിസ്ട്രാർ ഓഫീസുകളിൽ ശുദ്ധകലശം നടത്താനുള്ള ഒരുക്കത്തിലാണ് സർക്കാറും ബന്ധപ്പെട്ട വകുപ്പും. ഇന്നലെ പെട്ടെന്നുണ്ടായ വിജിലൻസ് പരിശോധന ഇടക്കിടക്കു വേണമെന്നാണ് ഇടപാടിനെത്തുന്നവരുടെ ആവശ്യം. എന്നാൽ ഭൂമി രജിസ്‌ട്രേഷൻ മാറ്റം സംബന്ധിച്ചുള്ള നിർദ്ദേശം വരാൻ വൈകിയതോടെ മിക്ക രജിസ്ട്രാർ ഓഫീസുകളും ആശയക്കുഴപ്പത്തിലായി. നികുതി രജിസ്‌ട്രേഷൻ പഴയതോ പുതിയതോ എന്ന സംശയത്തിൽ പല സ്ഥലത്തും രജിസ്‌ട്രേഷനേ നടന്നില്ലാ. ജില്ലാരജിസ്ട്രാർ ഓഫീസിൽ നിന്നും ക്രിത്യമായ വിവരവും ലഭിച്ചില്ല. ചില സബ് ഓഫീസുകളിൽ വാക്കുതർക്കത്തിലേക്കു വരെ കാര്യങ്ങൾ എത്തി.എല്ലാം കഴിഞ്ഞ് പുതിയ നിർദേശവും ധനബില്ലിന്റെ പകർപ്പും എത്തിയപ്പോഴേക്കും മൂന്നര പിന്നിട്ടിരുന്നു. ഇതോടെ രജിസ്‌ട്രേഷൻ നടത്താൻ പറ്റാത്ത അവസ്ഥയുണ്ടാവുകയായിരുന്നു. പരിശോധനയിൽ ലഭിച്ച ക്രമക്കേടുകൾ കൂടുതൽ അന്വേഷണ വിധേയമാക്കുമെന്നും വേണ്ടിവന്നാൽ തുടർ പരിശോധന നടത്തുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP