Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബെഹ്‌റ ഡയറക്ടറായ ശേഷം വിജിലൻസിൽ എല്ലാം മിന്നൽ വേഗത്തിൽ; 128 കേസുകൾ ആവിയായി; എട്ടു കേസുകൾക്ക് തെളിവില്ല: ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത് 22 കേസുകൾ മാത്രം

ബെഹ്‌റ ഡയറക്ടറായ ശേഷം വിജിലൻസിൽ എല്ലാം മിന്നൽ വേഗത്തിൽ; 128 കേസുകൾ ആവിയായി; എട്ടു കേസുകൾക്ക് തെളിവില്ല: ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത് 22 കേസുകൾ മാത്രം

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലകൂടി ഏറ്റെടുത്തതിന് ശേഷം വിജിലൻസിൽ എല്ലാം മിന്നൽ വേഗത്തിൽ. ബെഹ്‌റ ഡയറക്ടറായി ചുമതലയേൽക്കുമ്പോൾ 374 ത്വരിതാന്വേഷണങ്ങളും 634 എഫ്‌ഐആറും ആണ് വിജിലൻസിൽ നടന്നു വന്നിരുന്നത്. ഇതിൽ 275 ത്വരിതാന്വേഷണം പൂർത്തിയാക്കിയപ്പോൾ 128 എണ്ണം എഴുതിത്ത്തള്ളി.

ബെഹ്‌റ ചുമതലയേറ്റ ശേഷം കഴിഞ്ഞ എട്ടു മാസത്തിനിടെയാണ് മതിയായ തെളിവില്ലെന്ന കാരണത്താൽ 128 ത്വരിതാന്വേഷണങ്ങൾ അവസാനിപ്പിച്ചത്. ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത് 22 കേസ് മാത്രം. നേരത്തേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്ന എട്ടു കേസുകളിൽ തെളിവില്ലെന്ന കാരണത്താൽ കോടതിയിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലകൂടി വഹിച്ചു തുടങ്ങിയ ഏപ്രിൽ ഒന്നു മുതലുള്ള കണക്കാണിത്.

കേസുകളുടെ വിശദാംശം വിവിധ സെക്ഷനുകളിലെ വ്യത്യസ്ത ഫയലുകളിലായതിനാൽ ഓഫിസിൽ എത്തി പരിശോധിക്കാനാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വിജിലൻസ് ആസ്ഥാനത്തുനിന്നുള്ള മറുപടി. പുതിയതായി രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളുടെ വിവരവും വെളിപ്പെടുത്തിയില്ല.

ഏപ്രിൽ ഒന്നിനുശേഷം ആകെ പത്തു കേസിലാണു കുറ്റപത്രം നൽകിയത്. ഉന്നത രാഷ്ട്രീയക്കാർ, മന്ത്രിമാർ, മുൻ മന്ത്രിമാർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, വകുപ്പു മേധാവികൾ എന്നിവരുൾപ്പെട്ട കേസുകളുടെ പുരോഗതി ബെഹ്‌റ നേരിട്ടാണു പരിശോധിക്കുന്നത്. അതിൽ പലർക്കുമെതിരായ ആരോപണങ്ങളും കേസുകളുമാണു കൂട്ടത്തോടെ ഇല്ലാതാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP