Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്കാരായ സർക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കും; ജേക്കബ് തോമസിന്റെ അഴിമതി സൂചിക പദ്ധതിയെ കൈവിടാതെ ലോക്‌നാഥ് ബെഹ്‌റയും

അഴിമതിക്കാരായ സർക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കും; ജേക്കബ് തോമസിന്റെ അഴിമതി സൂചിക പദ്ധതിയെ കൈവിടാതെ ലോക്‌നാഥ് ബെഹ്‌റയും

തിരുവനന്തപുരം: അഴിമതിക്കാരായ സർക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കുന്നു. ജനങ്ങളുമായി കൂടുതൽ നേരിട്ടിടപെടുന്ന റവന്യൂ, മോട്ടോർ വാഹനവകുപ്പ്, ചെക്‌പോസ്റ്റുകൾ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലാണ് നിരീക്ഷണം. ജനങ്ങളെ വലയ്ക്കുന്ന കുഴപ്പക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകും.

അഴിമതിക്കാരെ പിടിക്കണമെന്ന സർക്കാർ നിർദേശ പ്രകാരമാണ് വിജിലൻസ് തീരുമാനം. പൊതുജനങ്ങളെ വലയ്ക്കുന്നവരും കൈക്കൂലി ആവശ്യപ്പെടുന്നവരുടെയും പട്ടിക വിജിലൻസ് തയാറാക്കും. കൂടാതെ പരാതി കൂടുതലുള്ള ഓഫിസുകളുടെ വിവരം ശേഖരിച്ച് സർക്കാരിനു സമർപ്പിക്കും. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടരായിരുന്നപ്പോൾ വിവിധ വകുപ്പുകളിലെ അഴിമതിയുടെ അടിസ്ഥാനത്തിൽ സൂചിക തയ്യാറാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ നടപടി.

വിവിധ വകുപ്പുകളിലെ അഴിമതികളുമായി ബന്ധപ്പെട്ട് ഏറെ പരാതികൾ വിജിലൻസിന് കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ വില്ലേജ് ഓഫിസുകളിലാണ് കൂടുതൽ ക്രമക്കേട് കണ്ടെത്തിയത്. ഇടനിലക്കാരെ പിടിക്കാനും സമഗ്ര പ്ലാൻ തയാറാക്കാനും ജില്ലാ മേധാവികൾക്ക് വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി.

വില്ലേജ് ഓഫിസുകൾ, ആർടി ഓഫിസുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ വിജിലൻസ് കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP