Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർ കോഴയിൽ അന്വേഷണം തീർന്നു; ഇനിയൊന്നും തന്റെ കൈയിലല്ലെന്ന് എസ് പി സുകേശൻ; നിയമോപദേശം കിട്ടിയാലുടൻ റിപ്പോർട്ട് തരാമെന്നും കോടതിയിൽ വിജിലൻസ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം. മാണിക്കെതിരായ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കുമെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ കോടതിയെ അറിയിച്ചു.

നിയമ പരിശോധനയ്ക്കും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കും ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുന്നത്. വിജിലൻസ് പ്രത്യേക കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇനിയുള്ള നടപടികൾ തന്റെ നിയന്ത്രണത്തിലല്ലെന്ന് അന്വേഷണം നടത്തിയ വിജിലൻസ് എസ്‌പി: ആർ.സുകേശൻ പറഞ്ഞു. കോടതിയിൽ നേരിട്ടെത്തിയാണ് വിശദീകരണം സുകേശൻ നൽകിയത്.

കേസിൽ മന്ത്രി കെ.എം. മാണിക്കെതിരെ വ്യക്തമായ തെളിവുകളാണു ലഭിച്ചിരിക്കുന്നത്. ബാറുടമകളുടെ മൊഴി, പണം പിരിച്ച രേഖകൾ, ഫോൺ കോൾ രേഖകൾ, ബിജു രമേശിന്റെ മൊഴി എന്നിവയിൽ മാണിക്കെതിരെ തെളിവുകളുണ്ട്. ബിജു രമേശിന്റെ രഹസ്യമൊഴിയും അമ്പിളിയുടെ നുണപരിശോധനാ ഫലവും കണക്കിലെടുക്കുന്നത് പരിഗണനയിലാണ്. ഫോൺ കോൾ രേഖകളും മന്ത്രിസഭാ യോഗക്കുറിപ്പും തെളിവുകളായെടുക്കും. രണ്ട് ദിവസത്തിനകം റിപ്പോർട്ടിൽ നിയമോപദേശം വിജിലൻസിന് ലഭിക്കുമെന്നാണ് സൂചന.

ബാർ കോഴക്കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിജിലൻസ് നിലപാട് വ്യക്തമാക്കിയത്.ബാർ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുശണ്ടന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു മേൽ കനത് സമ്മർദ്ദമുണ്ടെന്നും അതിനാൽ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്നുമാണ് ബിജു രമേശ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ നേരത്തെ കോടതിയിൽ അറിയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP