Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാർ കോഴക്കേസിൽ തന്റെ വാദം തെറ്റെന്നു തെളിയിച്ചാൽ അതേറ്റു പറയാൻ തയ്യാർ; വിരമിക്കൽ പ്രസംഗത്തിൽ വിങ്ങിപ്പൊട്ടി വിൻസൻ എം പോൾ

ബാർ കോഴക്കേസിൽ തന്റെ വാദം തെറ്റെന്നു തെളിയിച്ചാൽ അതേറ്റു പറയാൻ തയ്യാർ; വിരമിക്കൽ പ്രസംഗത്തിൽ വിങ്ങിപ്പൊട്ടി വിൻസൻ എം പോൾ

തിരുവനന്തപുരം: ഡി.ജി.പി വിൻസൺ എം പോൾ വിരമിച്ചു. വിരമിക്കൽ ചടങ്ങിൽ വികാരാധീനനായാണു വിജിലൻസ് മുൻ മേധാവി വിൻസൻ എം. പോൾ സംസാരിച്ചത്. വിജിലൻസ് ആസ്ഥാനത്ത് നടന്ന വിടവാങ്ങൽ ചടങ്ങിൽ അദ്ദേഹം വികാരഭരിതനായി പൊട്ടിക്കരഞ്ഞു.

ബാർ കോഴക്കേസിൽ സത്യസന്ധമായാണ് പ്രവർത്തിച്ചത്. കോടതിയുടെ ഭാഗത്ത് നിന്ന് തനിക്കെതിരെ ഉണ്ടായ പരാമർശങ്ങൾ വേദനിപ്പിച്ചുവെന്നും വിൻസൻ എം. പോൾ പറഞ്ഞു.

ബാർ കോഴക്കേസിൽ തന്റെ വാദം തെറ്റെന്നു തെളിയിച്ചാൽ അതേറ്റു പറയാൻ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ വസ്തുതാ റിപ്പോർട്ടിൽ ഒരു ശതമാനം തെളിവുണ്ടെന്ന് തെളിയിക്കാൻ സാധിച്ചാൽ തെറ്റ് ഏറ്റുപറയാൻ തയ്യാറാണ്.

പൂർണ്ണ സംതൃപ്തിയോടെയാണ് സർവീസിൽ നിന്ന് പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എസ് ഓഫീസർമാർക്ക് മാത്രമായി സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. ബാർ കോഴക്കേസിൽ സുപ്രീം കോടതി അഭിഭാഷകരിൽ നിന്നടക്കം നിയമോപദേശം തേടിയ നടപടിയിലാണ് വിൻസൻ എം പോളിനെതിരെ വിജിലൻസ് കോടതിയും ഹൈക്കോടതിയും രൂക്ഷവിമർശനം നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP