Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആധാർ സുരക്ഷിതമാക്കാൻ വിർച്വൽ ഐഡി വരുന്നു; ആധാർ ബയോമെട്രിക് ഐഡിയിലെ 12അക്ക നമ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമുള്ള വെർച്വൽ ഐഡിയുമായി യുഐഡിഎഐ രംഗത്ത്

ആധാർ സുരക്ഷിതമാക്കാൻ വിർച്വൽ ഐഡി വരുന്നു; ആധാർ ബയോമെട്രിക് ഐഡിയിലെ 12അക്ക നമ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമുള്ള വെർച്വൽ ഐഡിയുമായി യുഐഡിഎഐ രംഗത്ത്

ന്യൂഡൽഹി: ആധാർ സുരക്ഷിതമാക്കാൻ വിർച്വൽ ഐഡിയുമായി യുഐഡിഎഐ രംഗത്ത്. ആധാർ കാർഡ് ഉടമകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്നു എന്ന ആക്ഷേപങ്ങൾ വ്യാപകമായതോടെയാണ് വിർച്വൽ ഐഡി എന്ന ആശയവുമായി യുഐഡിഎഐ രംഗത്ത് എത്തിയത്.

ഇനി മുതൽ സിം വെരിഫിക്കേഷനും മറ്റാവശ്യങ്ങൾക്കുമായി ആധാർ ബയോമെട്രിക് ഐഡിയിലെ 12അക്ക നമ്പറിനു പകരം വെബ്‌സൈറ്റിൽ നിന്ന് താത്ക്കാലികമായി ലഭിക്കുന്ന മറ്റൊരു രഹസ്യനമ്പർ പങ്കുവെക്കാനുള്ള സൗകര്യമാണ് യുഐഡിഎഐ ആധാർ ഉടമകൾക്ക് നൽകുന്നത്.

ആധാർ കാർഡിലെ 12 അക്ക മ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമാകും വെർച്വൽ ഐഡിയിലുണ്ടാവുക. 2018 മാർച്ച് 1 മുതൽ പുതിയ വിർച്വൽ ഐഡികൾ സ്വീകരിക്കപ്പെട്ടു തുടങ്ങും. 2018 ജൂൺ 1 മുതൽ എല്ലാ ഏജൻസികളും വിർച്വൽ ഐഡി നമ്പർ സ്വീകരിക്കേണ്ടത് നിർബന്ധമാക്കുമെന്നും യുഐഡിഎഐ വ്യക്തമാക്കി.

മൊബൈൽ കമ്പനികൾക്ക് വെരിഫിക്കേഷൻ സമയത്ത് ആധാർ കാർഡിലെ 12 അക്ക മ്പറിനു പകരം വെർച്വൽ ഐഡിയിലെ 16 അക്ക താത്ക്കാലിക നമ്പർ നൽകാം.

ഏതൊരു ഉപഭോക്താവിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വിർച്വൽ ഐഡികൾ വേണമെങ്കിലും ഉണ്ടാക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോൾ പഴയ ഐഡികളെല്ലാം സ്വയമേവ റദ്ദുചെയ്യപ്പെടും.

.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP