Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോക്ടറുടെ സ്റ്റിക്കർ കാറിൽ ഒട്ടിച്ച് ഡോക്ടർ എന്നു പറഞ്ഞു യാത്ര; രണ്ടു ഭാര്യമാർ ഉള്ളപ്പോൾ ഒപ്പം താമസിച്ചത് 27കാരിയായ ബിടെക്കുകാരി; ഓസ്‌ട്രേലിയയിൽ നഴ്‌സാക്കാമെന്നു പറഞ്ഞു പണം തട്ടിയ വിജയകുമാറിന്റെ കഥ

ഡോക്ടറുടെ സ്റ്റിക്കർ കാറിൽ ഒട്ടിച്ച് ഡോക്ടർ എന്നു പറഞ്ഞു യാത്ര; രണ്ടു ഭാര്യമാർ ഉള്ളപ്പോൾ ഒപ്പം താമസിച്ചത് 27കാരിയായ ബിടെക്കുകാരി; ഓസ്‌ട്രേലിയയിൽ നഴ്‌സാക്കാമെന്നു പറഞ്ഞു പണം തട്ടിയ വിജയകുമാറിന്റെ കഥ

മുണ്ടക്കയം: ഓസ്‌ട്രേലിയയിൽ നഴ്‌സാക്കാമെന്നു പറഞ്ഞ് പലരിൽ നിന്നു പണം തട്ടി ആഡംബര ജീവിതം നയിച്ചിരുന്ന തൃശൂർ വിയ്യൂർ പള്ളിഭാഗം കണ്ണേകാവിൽ വിജയകുമാർ (42) അവസാനം കോയമ്പത്തൂരിൽ നിന്ന് പൊലീസ് പിടിയിലായി. വിസ നൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത ഇയാൾ രാജ്യാന്തരം വിസാ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയെന്ന് കരുതിയിരുന്ന ഇയാളെ വിസാ തട്ടിപ്പിന് ഇരയായവരുടെ പരാതിയിന്മേൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് കോയമ്പത്തൂരിൽ നിന്നു പിടികൂടിയത്.

കോയമ്പത്തൂരിന് സമീപം താമസിച്ചിരുന്ന ഇയാൾ പാലക്കാട് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണെന്നാണ് സമീപവാസികളോട് പറഞ്ഞിരുന്നത്. ഡോക്ടറുടെ സ്റ്റിക്കർ ഒട്ടിച്ച കാറാണ് യാത്രയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്നതും. രണ്ട് ഭാര്യമാർ നിലവിലുള്ള ഇയാൾ 27കാരിയായ ബിടെക്കുകാരിക്കൊപ്പം താമസിച്ചുവരുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. ഡോക്ടർമാരുടെ സ്റ്റിക്കർ പതിപ്പിച്ച ഇയാളുടെ ആഡംബരകാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, നഴ്‌സ് തുടങ്ങി ജോലികൾ നൽകാമെന്ന് പറഞ്ഞ് മുണ്ടക്കയത്തും പരിസരപ്രദേശങ്ങളുമുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി അഞ്ചു കേസുകളും നിലവിലുണ്ട്. കേസിലെ ഒന്നാം പ്രതിയായ കണ്ണിമല പുത്തൻപുര ജോസിനെ (52) ജൂലൈയിൽ പൊലീസ് പിടികൂടിയിരുന്നു.

വിജയകുമാർ ഓസ്‌ട്രേലിയയിലേക്ക് വർഷങ്ങളായി വിസ നൽകുന്നതയാളാണെന്നും ജോലി ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ഒന്നാം പ്രതി ജോസ് വിജയകുമാറിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉദ്യോഗാർഥികളെക്കൊണ്ട് പണം നിക്ഷേപിക്കുകയായിരുന്നു. വിവിധ ഗഡുക്കളായി പണം നൽകിയിട്ടും ജോലി സംബന്ധിച്ച രേഖകളൊന്നും ലഭിക്കാതെ വന്നതോടെ സംശയം തോന്നിയ ചിലർ പൊലീസിൽ പരാതി നൽകിയതോടെ വിജയകുമാർ മുങ്ങുകയായിരുന്നു. കുറവിലങ്ങാട്, കോട്ടയം, കായംകുളം, ഈരാറ്റുപേട്ട സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ ഇത്തരം കേസുകൾ നിലവിലുണ്ട്. ഒന്നരലക്ഷം രൂപ വീതമാണ് ആൾക്കാരിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്.

ബിടെക്ക് ബിരുദധാരിയായ വിജയകുമാറിനെ മാവേലിക്കര, ചെങ്ങന്നൂർ, ആലപ്പുഴ, രാമങ്കരി, കായംകുളം കോടതികൾ വിവിധകേസുകളിൽ 2014 മുതൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുമ്പ് കായംകുളം നഗരസഭയിൽ ബിൽഡിങ് എൻജിനീയറായി ജോലി ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ പുറത്തും വിസതട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിപ്പ് നടത്തി ലഭിച്ച പണം കൊണ്ട് കോയമ്പത്തൂരിൽ 32 ഏക്കർ സ്ഥലം വിജയകുമാർ വാങ്ങിയതായി പൊലീസ് കണ്ടെത്തി. വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. മുണ്ടക്കയം എസ്.ഐ. ഇന്ദ്രരാജ്, ഷാഡോ പൊലീസ് സംഘമായ എസ്.ഐ. സുലൈമാൻ, എഎസ്ഐ. പി.വി.വർഗ്ഗീസ്, മാത്യൂസ്, സി.പി.ഒ. അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP