Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

16 കാരിയെ പ്രണയം നടിച്ച് വശത്താക്കി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നിരവധി വാഹന മോഷണ കഥകളും; ബസ് ജീവനക്കാരനായ വിഷ്ണുവിന്റെ ലീലാ വിലാസങ്ങളിങ്ങനെ

16 കാരിയെ പ്രണയം നടിച്ച്  വശത്താക്കി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നിരവധി വാഹന മോഷണ കഥകളും; ബസ് ജീവനക്കാരനായ വിഷ്ണുവിന്റെ ലീലാ വിലാസങ്ങളിങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ വാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. പേഴക്കാപ്പിള്ളി സ്വദേശിയും ബസ് ജീവനക്കാരനുമായ നരീക്കൽ വീട്ടിൽ വിഷ്ണു (24)നെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. 16 കാരിയായ വിദ്യാർത്ഥിനെ പ്രണയം നടിച്ച് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

പ്രതിക്കെതിരെ കാളിയാർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കേസിലും എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വാഹന മോഷണ കേസും നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ കഴിഞ്ഞ നവംബറിൽ ഇരിങ്ങോൾ മനയ്ക്കപ്പടിയിൽ വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന പാഷൻ പ്രോ വാഹനം മോഷ്ടിച്ചതായും കൂടാതെ വെങ്ങോല അജവ സൂപ്പർമാർക്കറ്റിന് മുൻവശം പാർക്ക് ചെയ്തിരുന്ന പൾസർ 180 ബൈക്കും തുടർന്ന് പുത്തൻകുരിശ് ശാസ്താംമുകളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പൾസൾ 180 മോട്ടോർ സൈക്കിളും മോഷ്ടിച്ചുവെന്ന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP