Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളുണ്ണേണ്ട ഓണം അരി പുറത്തേക്ക് കടത്തി; അരി കടത്ത് സ്‌കൂളിൽ വരാത്ത കുട്ടികളെ മറയാക്കി; മണപ്പള്ളി സർക്കാർ എൽപി സ്‌കൂളിലെ അരികടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിൽ പ്രധാനാദ്ധ്യാപികയ്ക്കും പങ്കെന്ന് ആരോപണം

കുട്ടികളുണ്ണേണ്ട ഓണം അരി പുറത്തേക്ക് കടത്തി; അരി കടത്ത് സ്‌കൂളിൽ വരാത്ത കുട്ടികളെ മറയാക്കി; മണപ്പള്ളി സർക്കാർ എൽപി സ്‌കൂളിലെ അരികടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തിൽ പ്രധാനാദ്ധ്യാപികയ്ക്കും പങ്കെന്ന് ആരോപണം

ആർ.കണ്ണൻ

കൊല്ലം: ഓണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ഓണം സ്‌പെഷ്യൽ അരി പുറത്തേക്ക് കടത്തി. കരുനാഗപ്പള്ളി ഉപജില്ലയിലെ മണപ്പള്ളി ഗവ.എൽ.പി.എസിലാണ് കുട്ടികൾക്ക് നൽകാനായി സർക്കാർ നൽകിയ അരി പുറത്തേക്ക് കടത്തിയത്. ഓണം അവധി തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. ഓണത്തിന് ഒരു കുട്ടിക്ക് 5 കിലോ അരി വീതമാണ് സർക്കാർ നൽകി വരുന്നത്.

കുട്ടികൾക്ക് അരി നൽകിയതിന് ശേഷം ഈ സ്‌കൂളിലെ താത്ക്കാലിക അറബിക് അദ്ധ്യാപകനാണ് അരി കടത്തിയത്. അരി ചാക്കിലാക്കി മറ്റൊരാളുടെ സഹായത്തോടെ ഇരുചക്ര വാഹനത്തിൽ കയറ്റിയാണ് ഇയാൾ കടത്തിയത്. പ്രഥമാധ്യാപിക ഇതിന് കുട പിടിച്ചതായാണ് ആക്ഷേപം. സ്‌കൂളിലെ ഡിവിഷൻ നില നിർത്താൻ മറ്റു സ്‌കൂളുകളിൽ പഠിക്കുന്ന പത്തോളം കുട്ടികളെ സ്‌കൂളിൽ പഠിക്കുന്നതായി രേഖ ഉണ്ടാക്കിയിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും ഇവിടെ ഹാജർ നൽകുന്നുമുണ്ട്. സ്‌കൂളിൽ വരാത്ത ഈ കുട്ടികൾക്കായുള്ള അരിയാണ് പ്രഥമാധ്യാപിക പുറത്തേക്ക് കടത്തുന്നത്.

ഈ സംഭവം സ്ഥിരമായതോടെയാണ് അരി കടത്തുന്നത് ശ്രദ്ധയിൽ പെട്ട ഇതേ സ്‌കൂളിലെ ഒരു ജീവനക്കാരൻ ദൃശ്യങ്ങൾ പകർത്തി പുറത്ത് വിട്ടത്.ദൃശ്യങ്ങൾ പുറത്തായതോടെ പി.റ്റി.എ അടിയന്തര യോഗം വിളിച്ചു കൂട്ടി. യോഗത്തിൽ പ്രഥമാധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. അദ്ധ്യാപികയുടെ താത്പര്യത്തിലുള്ള പ്രീ പ്രൈമറി ടീച്ചറെ യാതൊരു പരീക്ഷയും നടത്താതെ എടുത്തതിനും വിമർശനമുണ്ടായി. കുടാതെ കുട്ടികൾക്ക് ൽകുന്ന പാലിന്റെ കണക്കിലും ക്രമക്കേടുകൾ കാട്ടുന്നതായും ആക്ഷേപമുയർന്നു. ഇതോടെ അദ്ധ്യാപികയോട് നിർബന്ധിത സ്ഥലംമാറ്റം വാങ്ങാൻ യോഗം നിർദ്ദേശിച്ചു. അങ്ങനെ മാറിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അറിയിച്ചു. ഇക്കാര്യം സ്‌ക്കൂൾ പി.റ്റി.എ മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രഥമാധ്യാപിക പഞ്ചായത്ത് അംഗങ്ങളെയും അദ്ധ്യാപക സംഘടനയേയും കൂട്ട് പിടിച്ച് ഇവിടെ തുടരാൻ ശ്രമിച്ചതോടെ രക്ഷകർത്താക്കൾ സംഭവം കരുനാഗപ്പള്ളി അഡി.എഡ്യൂക്കേഷൻ ഓഫീസറെ അറിയിച്ചു. ഇതിനെ തുടർന്ന് എ.ഇ.ഒ രാജു സ്‌ക്കൂളിലെത്തി തെളിവെടുപ്പ് നടത്തി അദ്ധ്യാപികയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP