Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒളിഞ്ഞിരുന്ന നീക്കം അവസാനിപ്പിച്ച് തിരുവനന്തപുരം രൂപത പരസ്യമായി രംഗത്തെത്തി; വിഴിഞ്ഞത്തിന് എതിരെയുള്ള മാർ സൂസപാക്യത്തിന്റെ ഇടയലേഖനം പള്ളികളിൽ വായിച്ചു

ഒളിഞ്ഞിരുന്ന നീക്കം അവസാനിപ്പിച്ച് തിരുവനന്തപുരം രൂപത പരസ്യമായി രംഗത്തെത്തി; വിഴിഞ്ഞത്തിന് എതിരെയുള്ള മാർ സൂസപാക്യത്തിന്റെ ഇടയലേഖനം പള്ളികളിൽ വായിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുടക്കത്തിൽ ഹരിത ട്രിബ്യൂണലിൽ അടക്കം പരാതിയുമായി രംഗത്തെത്തിയ ചിലർക്കെതിരെ മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ലത്തീൽ രൂപതയുടെ അനുഗ്രഹാശിസുകളോടെയാണ് ചിലർ ഇങ്ങനെ രംഗത്തെത്തിയതെന്നായിരുന്നു ആരോപണം. എന്നാൽ ഇങ്ങനെ ഒളിഞ്ഞിരുന്നുള്ള നീക്കങ്ങൾ അവസാനിപ്പിച്ച് തിരുവനന്തപുരം രൂപത പരസ്യമായി വിഴിഞ്ഞം പദ്ധതിക്കെതിരെ രംഗത്തെത്തി. പദ്ധതിക്ക് എതിരായ ഇടയലേഖനം ഇന്ന് പള്ളികളിൽ വായിച്ചു.

തീരദേശ ജനതയെ വെല്ലുവിളിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം പുറത്തിറക്കിയ ഇടയലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഇന്ന് രാവിലെ സഭയുടെ കീഴിലുള്ള 82 പള്ളികളിൽ രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് ഇത് വായിച്ചത്. ഇടയലേഖനത്തിന്റെ പൂർണ രൂപം ഇന്നലെ ബിഷപ്പ് ഹൗസിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് കൈമാറിയിരുന്നു.

തുറമുഖം വരുന്നതോടെ തൊഴിലും ഭൂമിയും നഷ്ടമാകുന്ന അടിമലത്തുറ മുതൽ പൊഴിയൂർ വരെയുള്ള അര ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ പുനരധിവാസപാക്കേജ് വിഴിഞ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് സഭയുടെ പ്രധാന ആവശ്യം.
വിഴിഞ്ഞം കടലിൽ വൻ പുലിമുട്ടുകളും വാർഫുകളും വരുമ്പോൾ വേളി വരെ കനത്ത കടലാക്രമണം ഉണ്ടാകുമെന്നും പൊഴിയൂർ വരെയുള്ള 32 ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിച്ച് ഉപജീവനത്തിനുള്ള സാദ്ധ്യത ഇല്ലാതാകുമെന്നുമാണ് സഭയുടെ ആശങ്കയെന്ന് ബിഷപ്പ് സൂസപാക്യത്തിന്റെ ഓഫീസിൽ നിന്ന് അറിയിച്ചു.

അഞ്ചു തെങ്ങിൽ പുലിമുട്ട് സ്ഥാപിച്ചപ്പോൾ പൂന്തുറ, പനത്തുറ ഭാഗങ്ങളിൽ ഉണ്ടായ വൻ കടലാക്രമണം ഉദാഹരണമായി സഭ ചൂണ്ടിക്കാട്ടി. വിഴിഞ്ഞവുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെങ്കിലും സർക്കാർ അത് രഹസ്യമായി സൂക്ഷിക്കുകയാണ്. സഭയുടെ ആശങ്ക പലവട്ടം സർക്കാരിനെ അറിയിച്ചെങ്കിലും അനുകൂല സമീപനമുണ്ടായില്ലെന്നും ലേഖനത്തിൽ പറയുന്നു.


അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖ കരാർ ഓഗസ്റ്റ് 17ന് കൈമാറാനിരിക്കെയാണ് സമുദായ നേതൃത്വം എതിർപ്പിന്റെ സ്വരമുയർത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP