Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമസ്ചാണ്ടിയും പി.വി. അൻവറും കോടീശ്വരന്മാരായതിനാൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്നില്ല; ഇങ്ങനെ പോയാൽ ബംഗാളിലെ അവസ്ഥ സിപിഎമ്മിന് കേരളത്തിലുമുണ്ടാകും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരൻ

തോമസ്ചാണ്ടിയും പി.വി. അൻവറും കോടീശ്വരന്മാരായതിനാൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്നില്ല; ഇങ്ങനെ പോയാൽ ബംഗാളിലെ അവസ്ഥ സിപിഎമ്മിന് കേരളത്തിലുമുണ്ടാകും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആരോപണവിധേയനായ മന്ത്രി തോമസ്ചാണ്ടി കോടീശ്വരനായതു കൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടാത്തതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. ധാർമ്മികതയുടെ പേരിലാണ് എ.കെ.ശശീന്ദ്രനും ജയരാജനും മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാൽ നിയമലംഘനം നടത്തിയ തോമസ് ചാണ്ടിയും പി.വി. അൻവറും കോടീശ്വരന്മാരായതിനാൽ പിണറായി അവരെ തൊടാൻ മടിക്കുകയാണ്.

പാവപ്പെട്ടവന്റെ പാർട്ടി എന്നു പറഞ്ഞ് അധികാരത്തിൽ എത്തിയശേഷം കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് ഇടതുപക്ഷം ഭരിക്കുന്നത്. കേന്ദ്രത്തിൽ മോദി സർക്കാർ നടപ്പിലാക്കുന്ന അതേ കോർപ്പറേറ്റ് പ്രീണനമാണ് കേരളത്തിൽ പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ചക്കിക്കൊത്ത ചങ്കരൻ എന്നു പറയുന്നതുപോലെ മോദിക്കൊത്ത പിണറായി എന്നു പറയേണ്ടി വരും.

ക്രൂഡ് ഓയിലിന്റെ വില വർദ്ധിച്ചപ്പോഴാണ് യു.പി.എ സർക്കാർ പെട്രോളിന്റെ വില കൂട്ടിയത്. അപ്പോൾ മൂന്നു തവണയാണ് യു.ഡി.എഫ് സർക്കാർ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന അധികനികുതി വേണ്ടെന്നു വച്ചത്. എന്നാലിപ്പോൾ ക്രൂഡ് ഓയിലിന്റെ വില പകുതിയിലേറെ കുറഞ്ഞിട്ടും കേന്ദ്രസർക്കാർ പെട്രോൾ വില കൂട്ടിക്കൊണ്ടിരിക്കുന്നു. ഒരിക്കൽ പോലും വിലവർദ്ധനവിലൂടെ ഉണ്ടാകുന്ന അധികനികുതി സംസ്ഥാന സർക്കാർ വേണ്ടെന്നു വയ്ക്കുന്നുമില്ല.

പാവപ്പെട്ടവൻ ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ വിഷമിക്കുമ്പോഴാണ് സി.പി.എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ കോവളം കൊട്ടാരം സ്വകാര്യഗ്രൂപ്പിന് കൈമാറിയത്. ടാറ്റയ്ക്കും ഹാരിസൺ ഗ്രൂപ്പിനുമൊക്കെയായി അഞ്ചരലക്ഷം ഏക്കർ ഭൂമി കൈയേറിയെന്ന് രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടും കൈയേറ്റക്കാർക്കെതിരെ നടപടിയില്ല. പകരം കൈയേറ്റക്കാർക്കതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയാണ് ചെയ്യുന്നത്.

ഇതൊക്കെ കണ്ടിട്ടും സി.പി.എം ദേശീയ നേതൃത്വം മൗനം പാലിക്കുന്നു. കേരളത്തിനു പുറത്ത് പിണറായിയുടെ നേതൃത്വത്തിൽ ഇവിടെ ഇടതു ആശയങ്ങൾക്കൊത്ത ഭരണം നടക്കുന്നു എന്ന പ്രചാരണമാണ് നടക്കുന്നു. ഇപ്പോഴത്തെ നിലയിൽ പോയാൽ ബംഗാളിലെ അവസ്ഥ സിപിഎമ്മിന് കേരളത്തിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP