Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം.എം. മണിയുടെ വെപ്രാളം കയ്യേറ്റക്കാരെ രക്ഷിക്കാൻ; പിണറായി-മണി കൂട്ടുകെട്ട് വർഗീയവികാരം സൃഷ്ടിക്കുന്നത് ജനശ്രദ്ധ തിരിക്കാൻ; സിപിഎമ്മും മുഖ്യമന്ത്രിയും കയ്യേറ്റലോബിയ്‌ക്കൊപ്പം; ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നാവശ്യപ്പെട്ട മണിക്കെതിരേ ആഞ്ഞടിച്ച് സുധീരൻ

എം.എം. മണിയുടെ വെപ്രാളം കയ്യേറ്റക്കാരെ രക്ഷിക്കാൻ; പിണറായി-മണി കൂട്ടുകെട്ട് വർഗീയവികാരം സൃഷ്ടിക്കുന്നത് ജനശ്രദ്ധ തിരിക്കാൻ; സിപിഎമ്മും മുഖ്യമന്ത്രിയും കയ്യേറ്റലോബിയ്‌ക്കൊപ്പം; ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നാവശ്യപ്പെട്ട മണിക്കെതിരേ ആഞ്ഞടിച്ച് സുധീരൻ

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരേ മുഖംനോക്കാതെ നടപടി എടുത്ത ദേവികുളം സബ്കളക്ടർ ശ്രീറാമിനെ ഊളമ്പറായ്ക്കു വിടണമെന്ന മന്ത്രി എം.എം. മണിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ഇരമ്പുന്നു. മന്ത്രി മണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ രംഗത്തുവന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരൻ മണിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി സബ് കലക്ടർ ശ്രീറാം വെങ്കിട്ട രാമനെതിരെ എം.എം മണി നടത്തിയ പ്രസ്താവനകളാണ് സുധീരന്റെ വിമർശനത്തിന് ആധാരം. കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളെ തുടർന്ന് കലക്ടർ സംഘിയാണെന്ന് അടക്കമുള്ള പ്രസ്താവനകളാണ് എം.എം മണി നടത്തിയത്.

വി എം. സുധീരന്റെ പോസ്റ്റ്:

സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സർവ്വസീമകളും ലംഘിച്ച് മന്ത്രി എം.എം മണി ദേവികുളം സബ് കളക്ടർക്കെതിരെ നടത്തിയ പരാമർശം മന്ത്രിസഭയ്ക്കും ജനങ്ങൾക്കും അപമാനകരമാണ്. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോർത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്.

നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്.

മന്ത്രി മണിയുമായി ആലോചിച്ചേ കൈയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം മുഖ്യമന്ത്രിയും സി പി എം നേതൃത്വവും കൈയേറ്റലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവർത്തിച്ചു നൽകുന്നത്.

നിയമലംഘകരായ കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ശക്തമായ ജനവികാരമാണ് ഉയർന്ന് വന്നിട്ടുള്ളത്. ഇതിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് പിണറായി - മണി കൂട്ടുകെട്ട് ഇപ്പോൾ വർഗീയവികാരം ഇളക്കിവിടുന്നതും രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടാക്കുന്നതും ന്യായമായി പ്രവർത്തിക്കു ന്ന ഉദ്യോഗസ്ഥരെ തരംതാഴ്ന്ന നിലയിൽ ശകാരിക്കുന്നതും. എതിർപ്പുകളെ അവഗണിച്ച് കൈയേറ്റ മാഫിയയിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് ജനതാൽപര്യം മുൻനിർത്തിയുള്ള ശക്തമായ നടപടികളുമായി റവന്യൂ വകുപ്പ് മന്ത്രി മുന്നോട്ട് പോകുമെന്നാണ് ഏവരും കരുതുന്നത്. അതിനുള്ള ഇച്ഛാശക്തിയാണ് ജനങ്ങൾ മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP