Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നികുതി വർധന ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണം; നിയമസഭയുടെ അനുമതിയില്ലാതെ അധിക നികുതി അടിച്ചേൽപ്പിക്കാനാകില്ലെന്നും വി എസ്

നികുതി വർധന ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണം; നിയമസഭയുടെ അനുമതിയില്ലാതെ അധിക നികുതി അടിച്ചേൽപ്പിക്കാനാകില്ലെന്നും വി എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് അധിക നികുതി ചുമത്തിയത് ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. 2010 കോടി രൂപയുടെ നികുതി വർധന അടിച്ചേൽപ്പിക്കുന്നത് ചർച്ച ചെയ്യണം. ഉത്തരവിലൂടെ ഭീമമായ തുക വർധിപ്പിക്കുന്നത് ഇത് ആദ്യമാണെന്നും വി എസ് അച്യതാനന്ദൻ പറഞ്ഞു.

നിയമസഭയുടെ അനുമതിയില്ലാതെ നികുതി നൽകാൻ ജനങ്ങൾ ബാധ്യസ്ഥരല്ല. കേരളം കടക്കെണിയിൽ ആയതെങ്ങെനെയെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. വെള്ളക്കരം കുത്തനെ വർധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് വി എസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ ഏറ്റവും ഒടുവിലേത്തെതാണ് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. നടപടി പിൻവലിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി എസ് മുന്നറിയിപ്പ് നൽകി.

അതേ സമയം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കാൻ കൂടുതൽ ശാസ്ത്രീയമായ നടപടികൾ പരിഗണനയിലാണെന്ന് ധനമന്ത്രി കെ.എം മാണി പറഞ്ഞു. മദ്യത്തിന് നികുതി കൂട്ടിയത് വരുമാനത്തിനല്ല, മദ്യ ഉപയോഗം കുറയ്ക്കാനാണ്. താൻ മാത്രം വിചാരിച്ചാൽ ചെലവ് ചുരുക്കാനാകില്ല. എല്ലാ വകുപ്പുകളും വിചാരിച്ചാൽ മാത്രമേചെലവ് കുറയ്ക്കാനാകൂ.

ബജറ്റിൽ വിഭാവന ചെയ്തതിനെക്കാൾ കൂടുതൽ തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. 7000 കോടി രൂപ മദ്യനയത്തിലൂടെ നഷ്ടമാകുന്നത് നികത്താൻ മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ടിവരും. ധനവകുപ്പിന്റെ പുതിയ നിർദേശങ്ങൾ വൈകാതെ മന്ത്രിസഭ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP