Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി തോമസ് ചാണ്ടിക്കും പിവി അൻവറിനുമെതിരെ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദൻ;അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി.എസിന്റെ കത്ത്; ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകാൻ പാടില്ലെന്നും വി എസ്

മന്ത്രി തോമസ് ചാണ്ടിക്കും പിവി അൻവറിനുമെതിരെ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദൻ;അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി.എസിന്റെ കത്ത്; ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകാൻ പാടില്ലെന്നും വി എസ്

ഭൂമി കൈയേറ്റത്തിന്റെ പേരിൽ ആരോപങ്ങൾ നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും പിവി അൻവർ എംഎൽഎ ക്കുമെതിരെ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര ചെയർമാൻ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വി എസ് കത്ത് നൽകി. ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാക്കാൻ പാടില്ലെന്ന് വി എസ് കത്തിൽ പറയുന്നു.

അതേ സമയം നിയമസഭയിൽ മുഖ്യമന്ത്രി ഇരുവരുടേയും നിയമലംഘനങ്ങൾ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടിയുടെ പേരിലുള്ള കായൽ കൈയേറ്റ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ചാണ്ടിയുടെ കായൽ തീര റിസോർട്ടിന് സമീപം പ്ലാസ്റ്റിക് കെട്ടി തിരിച്ചത് പോള കയറാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി.വി.അൻവറിന്റെ പാർക്ക് എല്ലാ അനുമതികളോടെയുമാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP